മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഡിക്കും, അമിത്ഷാക്കും, കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ മുട്ടറുക്കല്‍ വഴിപാട്, മലപ്പുറത്തെ ബിജെപി പ്രവർത്തകരുടെ നിശബ്ദ പ്രചരണം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ മുട്ടറുക്കല്‍ വഴിപാട് നടത്തി മലപ്പുറത്തെ ബിജെപി പ്രവര്‍ത്തകര്‍ നിശബ്ദപ്രചാരണം വ്യത്യസ്തമാക്കി.

<strong><br> തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ അക്രമം; പെരുമാറ്റ ചട്ടലംഘനം, ഒഡീഷയിലെ ബിജെഡി എംഎൽഎ അറസ്റ്റിൽ</strong>
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ അക്രമം; പെരുമാറ്റ ചട്ടലംഘനം, ഒഡീഷയിലെ ബിജെഡി എംഎൽഎ അറസ്റ്റിൽ

മോദി-അനിഴം, അമിത് ഷാ-ഭരണി, കുമ്മനം രാജശേഖരന്‍ -അവിട്ടം, കെ.സുരേന്ദ്രന്‍-ചിത്തിര, അല്‍ഫോന്‍സ് കണ്ണന്താനം-പൂയ്യം, തുഷാര്‍ വെള്ളാപ്പള്ളി-ഉത്രട്ടാതി, സുരേഷ് ഗോപി-ചോതി, ശോഭാ സുരേന്ദ്രന്‍-ഉത്രട്ടാതി, സി.കെ.പത്മനാഭന്‍-അശ്വതി, പി.സി.തോമസ്-പുരുരുട്ടാതി, വി.ഉണ്ണിക്കൃഷ്ണന്‍-രോഹിണി, പ്രൊഫ.വി.ടി രമ-മകയിരം, അഡ്വ.കെ.പി.പ്രകാശ്ബാബു-ഉത്രട്ടാതി, രവീശ് തന്ത്രി കുണ്ടാര്‍-വിശാഖം, എ.എന്‍.രാധാകൃഷ്ണന്‍-പുണര്‍തം, സി.കൃഷ്ണകുമാര്‍-ഭരണി, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ടി.വി.ബാബു-പൂരം, താഴ്വ സഹദേവന്‍, വി.കെ സജീവന്‍-ചോതി, ബിജു കൃഷ്ണന്‍-തിരുവോണം എന്നിങ്ങനെ സ്ഥാനാര്‍ത്ഥികളുടെ നാളുകള്‍ പ്രകാരം ലിസ്റ്റ് നല്‍കിയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ മുട്ടറുക്കല്‍ നടത്തിയത്.

BJP

ഇതിന് പുറമെ പ്രത്യേക പൂജകളും വഴിവാടുകളും നടത്തി. തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ അവില്‍ നിവേദ്യവും പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷീ സിദ്ധിപൂജയും ബുക്ക് ചെയ്തു. ബിജെപി മലപ്പുറം ജില്ലാ മീഡിയാ കണ്‍വീനര്‍ മഠത്തില്‍ രവിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരായ രജ്ഞിത്ത് കാടാമ്പുഴ, കൃഷ്ണകമാര്‍ എടയൂര്‍, രാജേഷ്,, ശിവന്‍ ബാബു കാര്‍ത്തല എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥാനാര്‍ത്ഥികളുടെ ദോഷങ്ങള്‍ മാറാനും, തടസ്സങ്ങള്‍ നീങ്ങാനുമായാണ് ഇത്തരത്തില്‍ വഴിപാടുകള്‍ നടത്തിയതെന്ന് മഠത്തില്‍ രവി പറഞ്ഞു.

മുസ്ലീം ലീഗും സിപിഎമ്മും അനധികൃതമായി പണമൊഴുക്കി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ഥി വി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുതലേ ദിവസവും സിപിഎമ്മും ലീഗും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയും മറ്റും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. വികസനവും വാഗ്ദാനങ്ങളും ചര്‍ച്ച ചെയ്ത് വോട്ട് സമാഹരിക്കേണ്ടതിന് പകരം പണം നല്‍കി വോട്ട് സംഭരിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്.

ഇതിന്റെ സൂചനകള്‍ എന്‍ഡിഎക്ക് ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരണാധികാരിയേയും ഈ വിഷയം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കള്ളക്കളി നടത്തിയാലും ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമാണെന്നും മോദി ഭരണം വീണ്ടും വരാനാണ് രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malappuram
English summary
BJP's silent campaign in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X