മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി നേതാക്കളെ അമ്പരപ്പിച്ച് മലപ്പുറത്തെ തോല്‍വി; സീറ്റ് കുറഞ്ഞു, ഒത്തുകളിയെന്ന് നേതൃത്വം

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നും ചിലയിടങ്ങളില്‍ ഭരണം പിടിക്കുമെന്നും വരെ നേതാക്കള്‍ പറഞ്ഞിരുന്നു. വണ്ടൂരില്‍ ടിപി സുല്‍ഫത്ത്, പൊന്‍മുണ്ടത്ത് ആയിഷ ഹുസൈന്‍ എന്നിവര്‍ ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തിറങ്ങിയത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയാകുകയും ചെയ്തു.

എന്നാല്‍ മലപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ പുല്‍കാന്‍ തയ്യാറായിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമാകുന്നത്. സീറ്റ് കുറയുകയാണ് ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കനത്ത തിരിച്ചടി താനൂരില്‍

കനത്ത തിരിച്ചടി താനൂരില്‍

മലപ്പുറം ജില്ലയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുണ്ടായിരുന്നത് താനൂര്‍ മുന്‍സിപ്പാലിറ്റിയിലായിരുന്നു. പത്ത് സീറ്റാണ് 2015ല്‍ ബിജെപി നേടിയത്. ഇത്തവണ ഏഴായി കുറഞ്ഞു. ഇത്തവണയും ജില്ലയില്‍ കൂടുതല്‍ സീറ്റ് ബിജെപി നേടിയത് താനൂരില്‍ തന്നെയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതര കക്ഷികളും തീവ്ര മത സംഘടനകളും കൈകോര്‍ത്തു എന്നാണ് നേതൃത്വത്തിന്റെ ആരോപണം.

തിളങ്ങിയ വനിതാ സ്ഥാനാര്‍ഥികളുടെ വോട്ട്

തിളങ്ങിയ വനിതാ സ്ഥാനാര്‍ഥികളുടെ വോട്ട്

വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജനവിധി തേടിയ ടിപി സുല്‍ഫത്തിന് 56 വോട്ടാണ് ലഭിച്ചത്. പൊന്മുണ്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായ ആയിഷ ഹുസൈന് കിട്ടിയത് 55 വോട്ടുകളേ ഇവര്‍ക്ക് ലഭിച്ചുള്ളൂ. ഒമ്പതാം വാര്‍ഡില്‍ ജനവിധി തേടിയ ആയിഷ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

 ഫലം സൂചിപ്പിക്കുന്നത്

ഫലം സൂചിപ്പിക്കുന്നത്

നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടരായിട്ടാണ് സുല്‍ഫത്തും ആയിഷയും ബിജെപി സ്ഥാനാര്‍ഥികളായത്. ആയിഷയുടെ കുടുംബം ബിജെപിയുമായി അടുപ്പമുള്ളവരാണ്. എന്നാല്‍ സുല്‍ഫത്തിന്റെ കുടുംബം മറിച്ചായിരുന്നു. പലവിധ വിമര്‍ശങ്ങളും തരണം ചെയ്താണ് ഇവര്‍ മല്‍സര രംഗത്തുണ്ടായിരുന്നത്. പക്ഷേ ജനം സ്വീകരിച്ചില്ലെന്ന് ഫലം സൂചിപ്പിക്കുന്നു.

38ല്‍ നിന്ന് 33 ആയി കുറഞ്ഞു

38ല്‍ നിന്ന് 33 ആയി കുറഞ്ഞു

2015ല്‍ ബിജെപിക്ക് മലപ്പുറം ജില്ലയില്‍ കിട്ടിയത് 38 സീറ്റുകളായിരുന്നു. ഇത്തവണ 33 ആയി കുറയുകയാണ് ചെയ്തത്. പഞ്ചായത്തില്‍ 17ല്‍ നിന്ന് 15 ആയും നഗരസഭയില്‍ 21ല്‍ നിന്ന് 18 ആയും കുറഞ്ഞു. നിലമ്പൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായത് ബിജെപിക്ക് ആശ്വാസമാണ്. ഇവിടെ രണ്ടാം ഡിവിഷനില്‍ മല്‍സരിച്ച വിജയനാരായണന്‍ ബിജെപിക്ക് വേണ്ടി വെന്നിക്കൊടി നാട്ടി.

മലപ്പുറത്തെ ബിജെപിയുടെ സീറ്റുകള്‍

മലപ്പുറത്തെ ബിജെപിയുടെ സീറ്റുകള്‍

മലപ്പുറം ജില്ലയില്‍ ബിജെപിക്ക് കിട്ടിയ സീറ്റുകളുടെ കണക്ക് ഇങ്ങനെയാണ്- താനൂര്‍ 7, പരപ്പനങ്ങാടി 3, പൊന്നാനി 3, ചേലേമ്പ്ര 3, കോട്ടക്കല്‍ 2, വട്ടംകുളം 2, എടപ്പാള്‍ 2, അങ്ങാടിപ്പുറം, നിലമ്പൂര്‍, നന്നംമുക്ക്, തലക്കാട്, തിരൂര്‍, ഒഴൂര്‍, ചെറുകാവ്, മൂര്‍ക്കനാട്, വാഴയൂര്‍, വളാഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ഒരു സീറ്റ് വീതവും ലഭിച്ചു.

സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയത്

സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയത്

2015ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് നേരിയ സീറ്റ് വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 933ല്‍ നിന്ന് 1182 ആയി വര്‍ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ന്നു. മുന്‍സിപ്പാലിറ്റികള്‍ 236ല്‍ നിന്ന് 320 ആയി. കോര്‍പറേഷനുകള്‍ 51ല്‍ നിന്ന് 59 ആയി. എന്നാല്‍ ഇതിനേക്കാള്‍ ഇരട്ടിയായിരുന്നു ബിജെപിയുടെ അവകാശവാദം.

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

നിലമ്പൂരില്‍ കോണ്‍ഗ്രസിന് അടിപതറിയത് ആ സംഭവത്തോടെ... ഒപ്പം പിവി അന്‍വറിന്റെ പൂഴിക്കടകനും

Malappuram
English summary
BJP Seats in Malappuram fall as Starring women candidates Failed in Kerala Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X