Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്ഡിപിഐ അക്രമം, ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു, കഴുത്തിന് കുത്തേറ്റ പ്രണവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി!!

മലപ്പുറം: മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ.പ്രവര്‍ത്തകരുടെ അക്രമം. താനൂര്‍ റെയില്‍വെ സേ്റ്റഷന്‍ റോഡില്‍ വെച്ചാണ് അക്രമണം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കഴുത്തിന് കുത്തേറ്റ പ്രണവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടനുബന്ധിച്ച് ഉണ്ടായ അക്രമത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ മൂന്ന് കടകള്‍ തല്ലിതകര്‍ത്തിട്ടുണ്ട്, ഒരു കാറും തകര്‍ത്തിട്ടുണ്ട്. പോലീസ് ഡിയര്‍ഗ്യാസ് പൊട്ടിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചിതറി ഓടി, ആ റോളം എസ്.സി.പി.ഐ പ്രവര്‍ത്തകരെ താനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്, താനൂരില്‍ ശക്തമായ പോലിസ് ക്വാമ്പ് ചെയ്യുന്നുണ്ട്,

Fruit shop

നരേന്ദ്ര മോദിയുടെ രണ്ടാം പ്രധാനമന്ത്രി പദം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ആഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളത്ത് ബിജെപി പ്രവര്‍ത്തകര്‍ ചായയും ലഡുവും വിതരണം ചെയ്താണ് ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നത്.

ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഹമീദ് ചേലക്കടവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ.യു. ചന്ദ്രന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി മണികണ്ഠന്‍ പന്താവൂര്‍, രജിതന്‍ പന്താവൂര്‍, ഗണേഷ് പൊന്നാനി, ഉണ്ണിക്കുട്ടന്‍ ചിയ്യാനൂര്‍, സന്തോഷ് ചങ്ങരംകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പ്രകടനവും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+