Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്: റിയാസ് മുക്കോളിയ്ക്ക് തടവും പിഴയും; ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒരു മാസം തടവും 5200 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി(38), സംസ്ഥാന സെക്രട്ടറി പുത്തൂര്‍ പള്ളിക്കല്‍ കൂനൂര്‍മാട് വൃന്ദാവന്‍ നിതീഷ് (27), അബ്ദുള്‍ ലത്തീഫ് (39), ജൈസല്‍ എളമരം (40), അബ്ദുള്‍ ജലീല്‍ (39), അഷ്‌റഫ് (38), റഹ്മത്തുള്ള (41), അബ്ദുള്‍ അലി (40) എന്നിവര്‍ക്കാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.രശ്മിയാണ് ശിക്ഷ വിധിച്ചത്.

pinarayi

അതേസമയം, കേസിലെ ഒന്നാം പ്രതിയാണ് റിയാസിന് മുക്കോളി. ഇയാൾക്ക് എതിരെ ദേഹോപദ്രവമേൽപിച്ചതിന് 3000 രൂപ പിഴ വിധിച്ചിട്ടുണ്ട്. 2016 ഒക്ടോബർ 5 - ന് കോഴിക്കോട് വിമാനത്താവള പരിസരത്ത് സ്വാശ്രയ കോളജ് ഫീസ് വർധനവിന് എതിരെ സമരം നടന്നിരുന്നു.

ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്. കരിപ്പൂർ പൊലീസാണ് കേസ് എടുത്തത്. ഈ കേസില്‍ റിയാസ് മുക്കോളിയും നിധീഷും ജൈസലും നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട് . വിധിക്ക് എതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് റിയാസ് മുക്കോളി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+