മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളുടെ നഗ്ന ഫോട്ടോ മോര്‍ഫ് ചെയ്ത് ബ്ലാക്ക് മെയില്‍, പ്രതിയെ തിരിച്ചറിഞ്ഞു, സൗദിയിലുള്ള മലപ്പുറത്തുകാരനായ പ്രതിയെ തേടി പോലീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്ത്രീകളുടെ നഗ്ന ഫോട്ടോകളും, വീഡിയോകളിലും മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച് ബ്ലാക്ക് മെയില്‍ചെയ്യുന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. സൗദിയിലുള്ള മലപ്പുറത്തുകാരനായ പ്രതി മലപ്പുറം വാഴയൂര്‍ സ്വദേശിയായ മുഹഫഖിനെ തേടി കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ

മുമ്പ് സ്വകാര്യ സ്ഥാപനത്തില്‍ ഒരു കോഴ്‌സ് ചെയ്തിരുന്ന മുസ്ലിംപെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ച് വെച്ച പ്രതി ഇതിലെ പെണ്‍കുട്ടികളുടെ തലയെടുത്ത് മോര്‍ഫ്‌ചെയ്താണ് നഗ്ന ഫോട്ടോ നിര്‍മിച്ചതെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് തന്നെ ഈ നഗ്ന ഫോട്ടോ വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തതായി പരാതിക്കാരന്‍ പറയുന്നു.

MUhafaq

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. നേരത്തെ നാട്ടിലുണ്ടായിരുന്ന പ്രതി നിലവില്‍ സൗദിയിലാണ്. അവിടെവെച്ചാണ് ഇത്തരത്തില്‍ മോര്‍ഫിംഗ് നടത്തിയതെന്നാണ് പരാതി. 'കേരളാ മുസ്ലിംസുരക്ഷ' എന്ന പേരിലാണ് പ്രതി ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചതെന്നാണ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ നേരത്തെ പോലീസുമായി ബന്ധപ്പെട്ടെങ്കിലും

പോലീസ് കേസെടുക്കാന്‍ മടിച്ചതായും പറയുന്നു. തുടര്‍ന്ന് വിഷയത്തിലെ തീവ്രവാദ സ്വഭാവംകൂടി മുന്നില്‍കണ്ട് പ്രതി ഇതുസംബന്ധിച്ച തെളിവുകള്‍ സഹിതം എന്‍.ഐ.എ ഉദോഗസ്ഥരെ സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേക്ഷണത്തിലാണ് സൗദിയില്‍ നിന്നും പ്രതി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

പ്രതി മോര്‍ഫിംഗിനു ഒറിജിനാലിറ്റി തോന്നിക്കാന്‍ വേണ്ടി പ്രായമനുസരിച്ചുള്ള നഗ്‌ന ഫോട്ടോകളും വീഡിയോകളും തരപ്പെടുത്തിയാണ് ഉപയോഗിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. പരാതിക്കാരന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് കൊണ്ടോട്ടി പോലീസിന് കൈമാറിത്. അതേ സമയം പ്രതി മാനസിക വിഭ്രാന്തിയുള്ളതായും പതാതിക്കാരന്‍ പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിലുടെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ പ്രചരിപ്പിച്ച പരാതിയിലാണ് കേസെടുത്തത്. അതേ സമയം കേസില്‍ പ്രതി ഗള്‍ഫിനിന്നും പിഴയടച്ചതായും പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാസങ്ങള്‍ക്കുമുമ്പെ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ കുറിച്ചുകാര്യമായ അന്വേഷണം നടത്താന്‍ പോലീസ് തെയ്യാറായില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പരാതിക്കാരന്‍ ജില്ലാ പോലീസ് മോധാവിക്ക് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി 28.03.218 കൊണ്ടോട്ടി ഇന്‍സ്‌പെകടറോട് രേഖാമൂലം ആവശ്യപ്പെട്ടത്.

Malappuram
English summary
Black mailing case: Police identified Malappuram native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X