പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഭാര്യയേയും മക്കളേയും തീയിട്ടു; ഭർത്താവ് ജീവനൊടുക്കി
മലപ്പുറം; ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവതിയും കുഞ്ഞും മരിച്ചു.യുവതിയുടെ ഭർത്താവ് സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഒരു കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഓട്ടോയിൽ സ്ഫോടനം നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്.ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recommended Video
സ്ഫോടക വസ്തു നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ് ഭാര്യയേയും മകളേയും ഓട്ടോയ്ക്ക് അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നത്രേ. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾ ലോക്ക് ചെയ്തു. തുടർന്ന് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ ജാമ്സിന്റെ സഹോദരിമാർ കുട്ടികളിൾ ഒരാളെ പുറത്തേക്ക് വലിച്ചിടുകയായിരുന്നത്രേ.
വലിയ ശബ്ദത്തോടെയാണ് സ്ഫോടനം നടന്നതെന്ന് നാട്ടുകാർ പറയുന്നു. തീ കത്തുന്നതിനിടയിൽ രക്ഷാപ്രവർത്തനത്തിനായി വാഹനത്തിന് അരികിലേക്ക് പോയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടായതോടെ നാട്ടുകാർക്ക് ഭീതിയായി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.












Click it and Unblock the Notifications