മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജ്യേഷ്ഠൻ നല്‍കാനുളള പണം തിരിച്ചു പിടിക്കാന്‍ അനിയന്റെ വിവാഹസംഘത്തെ തടഞ്ഞ് ക്വട്ടേഷന്‍ സംഘം

  • By %E0%B4%B5%E0%B4%BF.%E0%B4%AA%E0%B4%BF
Google Oneindia Malayalam News

മലപ്പുറം: ജ്യേഷ്ടന്‍ നല്‍കാനുളള പണം തിരിച്ചു പിടിക്കാന്‍ അനിയന്റെ വിവാഹ സംഘത്തെ തടഞ്ഞ് സ്ത്രീകളുള്‍പ്പടെയുളളവരെ നടുറോഡില്‍ കാര്‍ അക്രമിച്ച് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച ക്വാട്ടഷന്‍ സംഘം അറസ്റ്റില്‍.ആലുവ മാറംപളളി തോണിപ്പറമ്പില്‍ ജംഷാബ്(23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദര്‍ശ്(19), പറവൂര്‍ സ്രാമ്പിക്കല്‍ മനുആന്റണി(19) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ക്വാട്ടേഷന്‍ നല്‍കിയ മോങ്ങം സ്വദേശി നിയാസിനെ പോലീസ് തെരയുന്നു.പ്രതികളില്‍ നിന്ന് ബോംബെന്ന് തോന്നിക്കുന്ന വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.മോങ്ങം കുയിലിക്കുന്നില്‍ ഞയാറാഴ്ച രാവിലെയാണ് സംഭവം.


മോങ്ങം സ്വദേശിയായ നിയാസ് നല്‍കാനുളള രണ്ട്‌ലക്ഷം രൂപക്ക് വേണ്ടിയാണ് പ്രതിയായ നിയാസ് എറണാംകുളത്തുള്ള സംഘത്തിന് സഹോദരന്റെ വിവാഹത്തിന് ക്വട്ടേഷന്‍ നല്‍കിയത്. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച.വീട്ടില്‍ നിന്ന് കുടംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്.സ്ത്രീകളേയും മറ്റും വലിച്ചിറക്കിയ സംഘം വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് കൊണ്ടോട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

brother

ഒളിവില്‍ പോയ നിയാസ് എന്നയാളാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. പണം നല്‍കാനുളള വ്യക്തി നിയാസ് മാതാവിന്റെ വീട്ടിലും മറ്റുമായി കഴിഞ്ഞിരുന്നത്. ഇയാള്‍ പലരുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം ഈടാക്കാനായി സഹോരന്റെ വിവഹം മുടക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.അറസ്റ്റിലായ പ്രതികളെ മലപ്പുറം കോടതി റിമാണ്ട് ചെയ്തു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ, എസ്.ഐ ജാബിര്‍, എ.എസ്.ഐ സുലൈമാന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Malappuram
English summary
Blocked groom's car in midst of the road by gundas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X