Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂരില്‍ വീണ്ടും ബോട്ട് മുങ്ങി; ഭീതി ഒഴിയും മുമ്പ് പുതിയ സംഭവം, ആളപായമില്ല

താനൂര്‍: 22 പേരുടെ മരണത്തിന് ഇടയാക്കി അറ്റ്‌ലാന്റിക് ബോട്ട് മുങ്ങിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് താനൂരില്‍ വീണ്ടും ബോട്ട് മുങ്ങി. ഒട്ടുംപുറം തൂവല്‍ തീരത്തോട് ചേര്‍ന്ന് പൂരപ്പുഴയില്‍ നങ്കൂരമിട്ടിരുന്ന ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസത്തെ ദുരന്തത്തെ തുടര്‍ന്ന് ഇവിടെ സര്‍വീസുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ടതായിരുന്നു ജയ് ഹനുമാന്‍ എന്ന ഹൗസ് ബോട്ട്. താനൂര്‍ കാളാട് സ്വദേശിയുടേതാണ് ഈ ബോട്ട്.

കഴിഞ്ഞ ചെറിയ പെരുന്നാളിന് തൊട്ടുമുമ്പാണ് ഈ ബോട്ട് സര്‍വീസിനായി എത്തിച്ചത്. പുഴയിലെ ഓളത്തില്‍ മുങ്ങിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള നടപ്പാത അജ്ഞാതര്‍ കത്തിച്ചിരുന്നു. പ്രദേശത്ത് 22 പേര്‍ മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. അതേസമയം, പൂരപ്പുഴയിലെ ബോട്ട് സര്‍വീസില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ചെയര്‍മാന്‍ ഷംസുദ്ദീന്‍ രംഗത്തുവന്നു.

m

പൂരപ്പുഴയില്‍ ബോട്ട് സര്‍വീസ് നടക്കുന്നുണ്ട്. അതില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ല. ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നഗരസഭയല്ല. സ്രാങ്കിന് ലൈസന്‍സ് നല്‍കുന്നതും നഗരസഭയല്ല. സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിലും നഗരസഭയ്ക്ക് പങ്കില്ല. എന്‍ഒസി നല്‍കാന്‍ മാത്രമാണ് നഗരസഭയ്ക്ക് അനുമതിയുള്ളത്. മറിഞ്ഞ ബോട്ടിന് എന്‍ഒസിക്ക് വേണ്ടി അപേക്ഷ ലഭിച്ചിട്ടില്ല. എന്‍ഒസി നല്‍കിയിട്ടുമില്ല. ചില പരാതികള്‍ ഉയര്‍ന്ന വേളയില്‍ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിപിന്‍ ദാസാണ് റിമാന്റ് ചെയ്തത്. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. കോടതിക്ക് സമീപം ഈ വേളയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് അറസ്റ്റിലായ പ്രതിയെ പ്രതിഷേധം ഭയന്ന് മലപ്പുറത്തേക്ക് എത്തിച്ചാണ് ചോദ്യം ചെയ്തത്. വൈദ്യ പരിശോധന നടത്തിയതും മലപ്പുറത്തായിരുന്നു. ശേഷമാണ് കോടതിയിലേക്ക് കൊണ്ടുവന്നത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം ഇങ്ങനെ... താനൂരില്‍ 22 പേരുടെ മരണത്തിനു കാരണമായ അറ്റ്‌ലാന്റിക്ക് ബോട്ടിനു രജിസ്‌ട്രേഷന്‍ ഇല്ലായെന്നും , ബോട്ട് ഓടിക്കുന്നത് ലൈസന്‍സില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിരുന്നു.
ഈ വിവരം കൈമാറിയപ്പോള്‍ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്.
രണ്ടു പേര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+