കിണറ്റിലെ വെള്ളം തിളയ്ക്കുന്നു; എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാര്‍, വീഡിയോ...
മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം തിളയ്ക്കുന്നു. കോരിയെടുത്തപ്പോള്‍ കടുത്ത ചൂട്. എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാര്‍. വാര്‍ഡ് മെംബറെ വിവരം അറിയിച്ചു. സാമ്പിള്‍ ശേഖരിച്ച് മലപ്പുറത്തേക്ക് അയച്ചു. പരിശോധന ഫലം വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ. മലപ്പുറം നിലമ്പൂരിലെ മുതുകാട് തെക്കുംപാടത്താണ് സംഭവം. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളം തിളയ്ക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ആരോഗ്യ വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചു. കിണറിന്റെ റിങുകള്‍ ചരിഞ്ഞ നിലയിലാണ്. കിണറ്റില്‍ ഇറക്കിവെക്കുന്ന മോട്ടോര്‍ കേടായിട്ടുണ്ട്. സമീപത്തെ വീട്ടുകാരും മിനിയുടെ വീട്ടില്‍ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. സാമ്പിള്‍ ഫലം വരാന്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.












Click it and Unblock the Notifications