ഫോണ്‍ ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിന് പിന്നാലെ പതിനൊന്നുകാരന് തൂങ്ങി മരിച്ചു
മലപ്പുറം: ഫോണ്‍ ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിന് പിന്നാലെ പതിനൊന്നുകാരന് തൂങ്ങി മരിച്ചു. എടവണ്ണ ചമ്പക്കുത്ത് പരേതനായ മുജീബ് റഹ്മാന്റെ മകന് ഹബീബ് റഹ്മാന് (11) ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്. എടവണ്ണ കല്ലിടുമ്പ് റോയല്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച്ച രാവിലെ കുട്ടിയെ മാതാവ് ശാസിച്ചിരുന്നു. മാതാവും മൂത്ത സഹോദരിയും ജോലിക്ക് പോയ ശേഷമാണ് കുട്ടി സ്വന്തം മുറിയില്‍ കയറി ജനല്‍കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയത്. മറ്റൊരു സഹോദരി വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. മാതാവ് ജോലി കഴിഞ്ഞെത്തി മകനെ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.

പിതാവ് വൃക്കരോഗം മൂലം കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ മരിച്ചിരുന്നു. മാതാവ് : ഷീബ. സഹോദരിമാര്‍ : ഹസ്ന ജബിന്‍ (ലാബ് ടെക്നീഷ്യന്), ഹനീന റഹ്മാന്. എടവണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചമ്പക്കുത്ത് ജുമാമസ്ജില്‍ ഖബറടക്കും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications