13വയസ്സുകാരനെ ടിവി കാണാന്‍ വിളിച്ചും, വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തുവെച്ചും ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു, പ്രതി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
മലപ്പുറം: വാഴക്കാട് 13വയസ്സുകാരനെ പ്രലോഭിച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് ഒരുവര്‍ഷത്തോളം. വിദ്യാഥിയുടെ മാനിസികാവസ്ഥയിലുണ്ടായ മാറ്റം വീട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണു ഞെട്ടിക്കുന്ന പീഡന വിവരം ജനം അറിയുന്നത്. കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വാഴക്കാട് പൂവാട്ടുപറമ്പില്‍ വാസുദേവന്‍(53), വാഴക്കാട് സ്വദേശി കൃഷ്ണന്‍കുട്ടി(40) എന്നിവരാണ് വിവിധ തവണകളിലായി പീഡിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ഒരാള്‍ ആദ്യമായി പീഡനം നടത്തിയത് വീട്ടിലേക്ക് ടി.വി കാണാന്‍ വിളിച്ചാണത്രെ. പ്രതിയുടെ വീട്ടിലേക്ക് ടി.വി കാണാന്‍ ക്ഷണിക്കുകയും പ്രലോഭിക്കുകയും ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ മൊഴി.
മറ്റൊരു നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍വെച്ചാണു ആദ്യമായി പീഡിപ്പിച്ചത്. കുട്ടിയെ വീടു നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം പലപ്പോഴും പ്രതി കുട്ടിയുമായി ബന്ധപ്പെട്ടു. അറസ്റ്റിലായ കൃഷ്ണന്‍കുട്ടി നാട്ടിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നു നാട്ടുകാര്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ കൊണ്ടോട്ടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് അനുഭാവിയുമാണ്. രാഷ്ട്രീയമായ ബന്ധംഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ചൈല്‍ഡ്‌ലൈനിന്റെ അവസരോചിത ഇടപെടലുകളും പോലീസിന്റെഇടപെടലും പ്രതികളുടെ അറസ്റ്റ് വേഗത്തിലാക്കി.

കുഞ്ഞിനെ ഒരുവര്‍ഷത്തോളമായി പീഡിപ്പിച്ചതായാണ് മൊഴി. മകന്റെ സ്വഭാവത്തിലെ മാറ്റം കണ്ടതോടെ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിച്ചതോടെയാണു കുട്ടി പീഡന വിവരങ്ങളെല്ലാം അക്കമിട്ട് പറഞ്ഞത്. ഇതോടെ ഈ വിവരം ഡോക്ടര്‍ ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയുമായി സംസാരിച്ചു. വിവരങ്ങളെല്ലാം കുട്ടി തുറന്നുപറഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വാഴക്കാട് പോലീസിനെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിാലണ് അറസ്റ്റ്. നിലവില്‍ അറസ്റ്റിലായ പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുപേരാണ് പീഡിപ്പിച്ചതെന്നാണു കുട്ടി പറഞ്ഞതെന്നും ഇതുപ്രകാരമാണ് പോലീസ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും വാഴക്കാട് എസ്.ഐ പറഞ്ഞു. കേസിന്റെ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് പോലീസ് കുട്ടിയുടെ വീട്ടിലെത്തിയാണ് ആദ്യം മൊഴി രേഖപ്പെടുത്തിയത്. 2017മുതല്‍ പീഡിനത്തിനിരയായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications