മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴി വില ഇനി 88 രൂപ കടക്കില്ല, ബ്രഹ്മഗിരി ചിക്കന്‍ പദ്ധതി 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോഴിയിറച്ചി വില സ്ഥിരത ഉറപ്പുവരുത്തി ശുദ്ധമാംസം ഉപഭോക്താവിലെത്തിക്കാന്‍ തുടക്കം കുറിക്കുന്ന ബ്രഹ്മഗിരി ചിക്കന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് നാലിനു കോട്ടക്കുന്ന് ഡിടിപിസി ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. വല സ്ഥിരത ഉറപ്പു വരുത്തി കൃഷിക്കാര്‍, വില്‍പ്പനക്കാര്‍, ഉപഭോക്താവ് എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചാണ് ബ്രഹ്മഗിരി നടപ്പാക്കുന്നത്.

<strong>കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ ഉത്തരവ്.... അംഗീകരിക്കാനാകില്ലെന്ന് അപീൽ കോടതി!!</strong>കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ ഉത്തരവ്.... അംഗീകരിക്കാനാകില്ലെന്ന് അപീൽ കോടതി!!

87.90 രൂപ നിരക്കില്‍ ജീവനോടെയും 140.150 നിരക്കില്‍ ഇറച്ചി വിലയിലും കോഴികള്‍ കടയില്‍ ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കമ്പോളവില കുറയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ ഉണ്ടാക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും.

Logo

പദ്ധതിയില്‍ കോഴിക്കുഞ്ഞ്, തീറ്റ എന്നിവയ്ക്കായി ഒരു തവണ മുതല്‍ മുടക്കാന്‍ തയ്യാറാകുന്ന കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 11 രൂപ വരെ വളര്‍ത്തൂകൂലി ലഭിക്കും. ആധുനിക രീതിയില്‍ ശാസ്ത്രീയമായും ആരോഗ്യകരമായും ഇറച്ചിക്കോഴി വളര്‍ത്താനുള്ള പരിശീലനങ്ങള്‍ കൃഷിക്കാര്‍ക്ക് നല്‍കും. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന രോഗങ്ങള്‍കൊണ്ടോ പ്രകൃതിക്ഷോഭംമൂലമോ ഉണ്ടാകുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്ന് ഒരുഭാഗം റിസ്‌ക് ഫണ്ടായി മാറ്റിവെക്കും.

ശുദ്ധമായ രീതിയില്‍ മാംസോത്പ്പാദനവും മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട്ലെറ്റുകള്‍ വഴിയാണ് വില്‍പ്പന. ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 11 രൂപ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കും.നിലവിലുള്ള ഫാമുകളും വ്യാപാരികളും പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ അവര്‍ക്കായിരിക്കും പ്രഥമ പരിഗണന.

ഡിസംബര്‍ 30 ന് നടക്കുന്ന കേരള ചിക്കന്‍ ഉല്‍ഘാടന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വെച്ച് കേരള ചിക്കന്‍ പദ്ധതിയുടെ ലോഗോ മലപ്പുറം എ ഡി എം വി.രാമചന്ദ്രന്‍ പ്രകാശനം ചെയ്തു.ബ്രഹ്മഗിരി ചെയര്‍മാന്‍ ജി .കൃഷ്ണപ്രസാദ് , സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് , കെ പി എഫ് എ സംസ്ഥാന പ്രസിഡണ്ട് ബൈജു കടവന്‍ , കാദറലി വറ്റലൂര്‍, അഡ്വ. കെ.ടി ഉമര്‍ , ടി.ബി സുരേഷ് , വി.എം ഷൗക്കത്ത് , ആസാദ് തിരൂര്‍ , എം.വി സന്തോഷ് , സനാഉള്ള എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി പി.കെ. കുഞ്ഞാലിക്കുട്ടി എം പി , പി. ഉബൈദുള്ള എം എല്‍ എ , പി വി അന്‍വര്‍ എം എല്‍ എ , എ പി അനില്‍കുമാര്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ എന്നിവര്‍ രക്ഷാധികാരികളും ,ജില്ലാ കലക്ടര്‍ അമിത് മിണ ചെയര്‍മാനും , ഡോ. നൗഷാദലി കെ എന്‍ എന്നിവര്‍ ജനറല്‍ കണ്‍വീനറും വി.പി അനില്‍ , സി .ദിവാകരന്‍ , ജ്യോതി ഭാസ് , സെയ്ത് മണലായ , ഹൈദര്‍ ഉച്ചാരക്കടവ് , പി. സഹദേവന്‍, എന്‍. അബ്ദുല്‍ ഖാദര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ സബ് കമ്മറ്റി ചെയര്‍മാന്‍മാരുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഉല്‍ഘാടനത്തോടനുബന്ധിച്ച് വിജ്ഞാനപ്രദര്‍ശനവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

Malappuram
English summary
Brahmagiri chicken project will inagurate Pinarayi Vijayan on 30th December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X