മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ പരാതി സ്വീകരിക്കണമെങ്കില്‍ ആദ്യം സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങിച്ചുനല്‍കണം, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും പോലീസുകാര്‍തന്നെ നല്‍കും, വിചിത്രമായ കൈക്കൂലി പരപ്പനങ്ങാടി സ്‌റ്റേഷനില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പരപ്പനങ്ങാടി പോലീസ് സേ്റ്റഷനില്‍ പരാതിയുമായെത്തുന്നവര്‍ സ്‌റ്റേഷനിലേക്കാവശ്യമായ സേ്റ്റഷനറിസാധനങ്ങള്‍ വാങ്ങി നല്‍കണം. എങ്കിലേ പരാതിക്ക് പരിഹാരമാകൂ. പരപ്പനങ്ങാടി പോലീസ് സ്‌റ്റേനിലാണ് ഈ വിചിത്രമായ സംഭവം. പരാതിയുമായെത്തുന്നവര്‍ക്ക് സ്‌റ്റേഷനറി സാധനങ്ങളുടെ ലിസ്റ്റ് നല്‍കി വാങ്ങിക്കുകയാണെന്നാണ് ആരോപണം.

<strong>രാഹുൽ.. താങ്കളെ ഈ രാജ്യത്തിന് ആവശ്യമുണ്ട്! തോൽവിക്കിടെ ആശ്വാസമായി കത്തെഴുതി ഹൈദരലി ശിഹാബ് തങ്ങൾ!</strong>രാഹുൽ.. താങ്കളെ ഈ രാജ്യത്തിന് ആവശ്യമുണ്ട്! തോൽവിക്കിടെ ആശ്വാസമായി കത്തെഴുതി ഹൈദരലി ശിഹാബ് തങ്ങൾ!

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി പോയാല്‍ കയ്യില്‍ ആയിരം രൂപയെങ്കിലും കരുതണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പണമായി കൈക്കൂലി നല്‍കാനല്ല. മറിച്ചു സ്‌റ്റേഷനില്‍ നിന്ന് പരാതിക്കാരന് പോലീസുകാരന്‍ നല്‍കുന്ന സ്‌റ്റേഷനറി സാധനങ്ങളുടെ ലിസ്റ്റ് തരും. അത് വാങ്ങി കൊടുത്തെങ്കില്‍ മാത്രമേ പരാതിക്കു പരിഹാരമാകു എന്നതാണ് പരപ്പനങ്ങാടിസേ്റ്റഷനിലെ പുതിയ രീതി.

Police

സ്‌റ്റേഷനിലേക്ക് പേന ,പേപ്പര്‍ ,പഞ്ചിങ് മെഷിന്‍ ,മഷി തുടങ്ങിയ സ്‌റ്റേഷനറി സാധനങ്ങളുടെ ലിസ്റ്റ് ആണ് പോലീസ് സേ്റ്റഷനില്‍ നിന്നും ലഭിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവരായ യുവാവ് തന്റെ പെര്‍മിറ്റിനോടനുബന്ധിച്ച ആവശ്യത്തിനാണ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസുകാരന്‍ കുറിച്ച് നല്‍കിയ ലിസ്റ്റ് കണ്ടപ്പോള്‍ ഇതെന്തിനാണെന്നു ചോദിച്ചപ്പോള്‍ അത് ബുക്ക് സ്റ്റാളില്‍ പറഞ്ഞാല്‍ മതി എന്നും അവര്‍ക്കറിയാമെന്നുമാണത്രെ മറുപടി നല്‍കിയത്.

ആയിരത്തോളം രൂപ ഈയിനത്തില്‍ ചെലവാക്കിയാല്‍ മാത്രമേ പരാതി പരിഗണിക്കു എന്ന് നാട്ടുകാരനായ കെ അബ്ദുല്‍കരീം പറഞ്ഞു. ഇതു സ്ഥിരമായുള്ളതാണെന്നും പാവപ്പെട്ടവര്‍ ഭീതി മൂലമാണ് പുറത്തു പറയാത്തതെന്നും കരീം പറയുന്നു. മിക്ക സമയങ്ങളിലും എസ്.ഐ. യെ ഔദ്യോഗിക മൊബൈലില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

Malappuram
English summary
Bribery allegation at Parappanangadi police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X