മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ മാണിക്യം മലപ്പുറത്ത് താരമാകുന്നു: വൈറലായ താരം യുവരാജിന്റെ കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായ ഹരിയാനയിലെ യുവരാജ് എന്ന ഭീമന്‍ പോത്തിന്റെ കുട്ടിയായ 'മലബാര്‍ മാണിക്യ'മെന്ന ഭീമന്‍ പോത്ത് മലപ്പുറത്ത് താരമാകുന്നു. വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹരിയാനയിലെ യുവരാജ് എന്ന ഭീമന്‍ പോത്തിന്റെ കുട്ടിയാണ് മലബാര്‍ മാണിക്യമായി മലപ്പുറത്തിന്റെ മണ്ണില്‍ താരമായി മാറിയിട്ടുള്ളത്.വടക്കാങ്ങര കിഴക്കേകുളബ് സ്വദേശിയും കന്നുകാലികര്‍കനുമായ ചോലോപ്പാറ മുനീറാണ് മാണിക്യത്തിന്റെ ഉടമ. വിലമതിക്കാനാകാത്ത എന്ത് വസ്തുക്കളും എത്ര വില കൊടുത്തു വാങ്ങി സ്വന്തമാക്കി ശീലമുള്ള മലപ്പുറത്തുക്കാര്‍ക്ക് വീണ്ടും കൗതുകമുണര്‍ത്തുകയാണ് വടക്കാങ്ങരയിലെ മലബാര്‍ മാണിക്യം ഭീമന്‍ പോത്ത്.

<strong><br>കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് സിക്രി: ചില സംഭവങ്ങൾ വേദനിപ്പിച്ചെന്ന്!!</strong>
കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് സിക്രി: ചില സംഭവങ്ങൾ വേദനിപ്പിച്ചെന്ന്!!

അങ്ങ് ഹരിയാനയില്‍ ഇവര്‍ വെറും ശിശുവാണ്.സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കെയാണ് ഹരിയാനയിലെ യുവരാജ് എന്ന ഭീമന്‍ പോത്തിന്റെ കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം രൂപയുടെ മോഹ വിലക്ക് മുനീര്‍ സ്വന്തമാക്കിയത്.നൂറ്റി അന്‍മ്പത് കിലോ ഭാരമുള്ള പോത്തിന്‍ കുട്ടിയെ സൂക്ഷമതയോടു കൂടി പരിപാലിച്ചു കര്‍ഷകര്‍ക്കിടയില്‍ യുവ കര്‍ഷകന്‍ ശ്രദ്ദേയനായി..

buffallowmalappuram

ഗോതമ്പ് തവിട്,പരുത്തി പിണ്ണാക്ക്, ചോളം പൊടിച്ചത് ,മുതിര തുടങ്ങിയ ചേര്‍ത്ത് മിശ്ര തമാക്കിയാണ് രണ്ട് തവണ പ്രധാന ഭക്ഷണമാക്കി നല്‍കുന്നത്. ഇപ്പോള്‍ തൊള്ളായിരത്തി മുപ്പത് കിലോ ഭാരമുണ്ടെന്ന് മുനീര്‍ അവകാശപ്പെടുന്നു.ഏഴരകോടി രൂപ മോഹ വില പറഞ്ഞതോടെയാണ് ആയിരം കിലോക്ക് മുകളില്‍ തൂക്കമുള്ള മുറ ഇനത്തില്‍ പെട്ട ഭീമന്‍ പോത്ത് ഹരിയാനയില്‍താരമാകുന്നത്. മലബാര്‍ മാണിക്യം എന്ന് പേരിട്ട് വിളിക്കുന്ന ഭീമന്‍ പോത്തുക്കുട്ടിയെ കാണാന്‍ വിവിധ നാടുകളില്‍ നിന്ന് കര്‍ഷകരും വിദ്യാര്‍ത്ഥികളുമെത്തുന്നുണ്ട്.

Malappuram
English summary
buffallow became star in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X