റെയില്‍വെ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ്; നിരവധി പേര്‍ക്ക് പരിക്ക്
താനൂര്‍: മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. തവക്കല്‍ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തിലായിരുന്നു ബസ് താഴേക്ക് വന്നത്.

ഇതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഓടികൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇത് വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരുന്നു.ബസ് പൂര്‍ണമായും താഴേക്ക് മറിഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ ബസ്സിന് കീഴില്‍ യാത്രക്കാര്‍ കുടുങഘ്ങിയിട്ടുണ്ട് എന്ന ആശങ്കയുണ്ടായിരുന്നു തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ബസ് ഉയര്‍ത്തിയതോടെയാണ് ബസ്സിനടിയില്‍ ആരും തന്നെ കുടുങ്ങിയിട്ടില്ലെന്ന് വ്യക്തമായത്.












Click it and Unblock the Notifications