കോഴിക്കോട് വിമാനത്താവളത്തിന് മറ്റൊരു ടെര്‍മിനല്‍; ആവശ്യം തള്ളി, റണ്‍വെ വികസിപ്പിക്കും
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണ. രണ്ടാമതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം ജനപ്രതിനിധികളുടെ യോഗം തള്ളി. പകരം നിലവിലെ റണ്‍വേയുടെ വികസനമാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. ഇതിന് വേണ്ട ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായി എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത്. മതിയായ നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തും. കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായത് റണ്‍വേയുടെ അപര്യാപ്തത കൊണ്ടല്ല എന്ന് വ്യക്തമായ സ്ഥിതിക്ക് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നിലവില്‍ തടസമില്ല. കാര്‍ഗോ സര്‍വീസ് പുനരാരംഭിക്കണം. അതുവഴി മാത്രമേ കയറ്റുമതി മെച്ചപ്പെടുകയുള്ളൂ. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍, എംപി അബ്ദുസമദ് സമദാനി, എംഎല്‍എമാര്‍ പങ്കെടുത്തു.

അതേസമയം, ടൂറിസം മേഖല വിപുലമാക്കാന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരാത്തതിന്റെ കാരണം താമസ സൗകര്യം ഇല്ലാത്തതിനാലാണ്. അതിനു പരിഹാരമായാണ് കാരവന്‍ പാര്‍ക്കുകള്‍. എല്ലാ പഞ്ചായത്തുകളിലും കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരാനാണ് ശ്രമം. അതിന് ആവശ്യമായ തുകയുടെ നിശ്ചിത ശതമാനം ടൂറിസം വകുപ്പും ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിശ്ചയിക്കാം. കൂടാതെ എംഎല്‍എ ഫണ്ടും കൂട്ടിച്ചേര്‍ക്കാം. വരുമാനം മുഴുവനായും ത്രിതല പഞ്ചായത്തിനാവുമെന്നും മന്ത്രി പറഞ്ഞു.
എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്
പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പ്രവൃത്തിയും ഗുണനിലവാരത്തോട് കൂടിയും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. ഏതെങ്കിലും റോഡുകള്‍ പൊട്ടിപൊളിഞ്ഞിട്ടുണ്ടെങ്കില്‍ നിലവില്‍ ഡി.എല്‍.പി സംവിധാനമുണ്ട്. അതുപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ റോഡിന്റെ അറ്റകുറ്റപ്പണി നിര്‍മിച്ച കരാറുകാര്‍ക്ക് തന്നെ ചെയ്യാം. ഡി.എല്‍.പി ചെയ്ത റോഡ് നാശമായിട്ടുണ്ടെങ്കില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി റണ്ണിങ് കോണ്‍ട്രാക്ട് എന്ന പുതിയ സംവിധാനം കൊണ്ടുവരാനും ഉദേശിക്കുന്നതായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications