മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്, ഇന്ത്യന്‍ ഫുട്ബോളിന്റെ കൗമാരമിടുക്കിനും സ്‌റ്റേഡിയം സാക്ഷിയാകുന്നു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം ദേശീയ സംസ്ഥാന കായിക രംഗത്ത് ശ്രദ്ധനേടുന്നു. നിരവധി ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായിട്ടുള്ള ഈ സ്റ്റേഡിയം ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ കൗമാരമിടുക്കിന് സാക്ഷിയാവുകയാണ്.

<strong>പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ശേഖരിച്ച് സഞ്ജു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍; ഇതിനകം ശേഖരിച്ചത് 6404 ചിത്രങ്ങൾ!!</strong>പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ശേഖരിച്ച് സഞ്ജു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍; ഇതിനകം ശേഖരിച്ചത് 6404 ചിത്രങ്ങൾ!!

ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുള്ള കേരളത്തിന്റെ സെലക്ഷന്‍ ട്രയല്‍സ് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഈ ദിവസങ്ങളില്‍ 14, 15 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടി (2003 ജനുവരി ഒന്നിനും 2004 ജനുവരി ഒന്നിനും ശേഷം ജനിച്ചവര്‍) നടത്തപ്പെടുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ മേല്‍ നോട്ടത്തിലാണ് സെലക്ഷന്‍.

Calicut university stadium

ഒരു സ്റ്റേഡിയത്തില്‍ രണ്ട് പുല്‍ മൈതാനങ്ങള്‍ എന്നത് കാലിക്കറ്റിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മിക്ക കായിക മത്സരങ്ങള്‍ക്കും സെലക്ഷന്‍ ട്രയലിനും ഈ സ്റ്റേഡിയത്തേയാണ് വിവിധ ഏജന്‍സികള്‍ ആശ്രയിക്കുന്നത്. നിലവിലുള്ള സര്‍വകലാശാലാ സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റുന്നതിന് 25 കോടിയുടെ സ്പോര്‍ട്സ് പവലിയന്‍, ഫ്ളെഡ് ലൈറ്റ് പദ്ധതികള്‍ എന്നിവ കേരള ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. ഈ പദ്ധതി സര്‍വകലാശാലക്ക് അനുവദിച്ച കിഫ്ബി ഫണ്ടില്‍ വകയിരുത്തുന്നത് പരിശോധിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം അനുയോജ്യമാകുന്നതാണ്.

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന്‍, ആര്‍.വി.രാജ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ തുടങ്ങി വിവിധ സെലക്ഷനുകള്‍ക്കും ഇതിനകം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കാത്തിരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം വരുന്നതോടെ ഈ മേഖലയിലും ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങള്‍ക്കും വേദിയാവാന്‍ സര്‍വകലാശാലക്ക് സാധിക്കും.

Malappuram
English summary
Calicut University Stadium to International Standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X