മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമാനിക്കാം ഇവരെയോര്‍ത്ത്, നിര്‍ധന കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് 99 വീടുകള്‍, ചികിത്സക്കായി വീട് വിറ്റ വിജയലക്ഷ്മിക്കും അവസാനം വീട് നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഡയാലിസിസിനും അനുബന്ധ ചികിത്സാ ചെലവുകള്‍ക്കും പണം തികയാതെ വന്നപ്പോള്‍ സ്വന്തംകിടപ്പാടം വിറ്റ് ചികിത്സ നടത്തിയ രാമപുരം ഇയ്യക്കാട് സ്വദേശി കരണക്കോട്ടില്‍ വിജയലക്ഷ്മിക്കു വേണ്ടി മങ്കട ഗവ. കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കി. പുതിയ വീടിന്റെ താക്കോല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ ശനിയാഴ്ച്ച കൈമാറി.

<strong>പൊന്നാനിയില്‍ മത്സരച്ചൂട് കൂടി, സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ലീഗ്, ചെറിയമുണ്ടത്തെ ലീഗ് - കോണ്‍ഗ്രസ് പശ്‌നം അവസാനിപ്പിച്ചു, യുഡിഎഫ് സംവിധാനം നിലവില്‍ വന്നതായി ഭാരവാഹികള്‍!</strong>പൊന്നാനിയില്‍ മത്സരച്ചൂട് കൂടി, സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ലീഗ്, ചെറിയമുണ്ടത്തെ ലീഗ് - കോണ്‍ഗ്രസ് പശ്‌നം അവസാനിപ്പിച്ചു, യുഡിഎഫ് സംവിധാനം നിലവില്‍ വന്നതായി ഭാരവാഹികള്‍!

ഒരുമയും ഐക്യവുമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ ഏതൊരു സമൂഹത്തിനും സേവനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും മാര്‍ഗത്തില്‍ ശ്രമകരമായ കാല്‍വെപ്പുകള്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. യൂണിവേഴ്‌സിറ്റി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, യൂണിവേഴ്‌സിറ്റി ക്കു കീഴിലുള്ള എന്‍. എസ് . എസ്. യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന അഭയം ഭവന പദ്ധതിയില്‍ ഇത് 99- ആമത്തെയും മലപ്പുറം ജില്ലയില്‍ 44 - ആമത്തെയും വീടാണ് ഇതെന്നും 250 വീടെന്ന ലക്ഷ്യം വൈകാതെ പൂര്‍ത്തിയാക്കുമെന്നും വൈസ് ചാന്‍സലര്‍ കൂട്ടിചേര്‍ത്തു.

Calicut university NSS unit

2017 നവംബറിലാണ് എന്‍. എസ്. എസ്. യൂണിറ്റ് വിധവയും കിഡ്‌നി രോഗിയുമായ വിജയലക്ഷ്മിക്കുവേണ്ടിയുള്ള വീടിന്റെ നിര്‍മാണത്തിനു വേണ്ടി പ്രാദേശിക ജനകീയ കമ്മിറ്റി രൂപീകരിച്ച് വീടിന്റെ ആരംഭം കുറിച്ചത്, അതേ മാസം 24 ന് ടി. എ.അഹ്മദ് കബീര്‍ എം. എല്‍. എ.വീടിനു തറക്കല്ലിട്ടു. തുടര്‍ന്ന് എന്‍. എസ്. എസ്. വളന്റിയര്‍മാരും ജനകീയ കമ്മറ്റിയും വിവിധ രൂപങ്ങളില്‍ ധന സമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

സമ്മാന കൂപ്പണ്‍, റെസീറ്റ് പിരിവ്, ബക്കറ്റ് കളക്ഷന്‍, ബിരിയാണി ഫെസ്റ്റ് തുടങ്ങിയ മാര്‍ഗങ്ങളാണ് ഇതിനു അവലംബിച്ചത്. ഇതിനിടയില്‍, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൌണ്ടേഷന്‍ കേരള ഒരു ലക്ഷം രൂപയും പെരിന്തല്‍മണ്ണ മലബാര്‍ ഗോള്‍ഡ് മുപ്പതിനായിരം രൂപയും സഹായം ധനമായി നല്‍കി. ശങ്കര്‍ സിമന്റ്സ് ഡീലര്‍ ടി. കെ.ബഷീര്‍ പുത്തനത്താിശ 150ചാക്ക് സിമന്റ്, കൊളത്തൂര്‍ നൗഷാദ് - അനീസ് അഞ്ചു യൂണിറ്റ് എം മെിറ, സുഗുണന്‍ കരിങ്കല്ല്, സി. പി.മാര്‍ബിള്‍സ് ടൈല്‍സ് തുടങ്ങി ഒട്ടനവാസധി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി വീടു പണിക്കാവശ്യമുള്ള സാധന -സാമഗ്രികള്‍ സംഘടിപ്പിച്ചു. തേപ്പ് സമയത്തോഴികെ എന്‍. എസ്. എസ്. വളന്റിയര്‍മാരായ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും സേവനം ചെയ്തു. പ്ലംമ്പിങ്ങ് - വയറിങ് ജോലി ഡി. വൈ.എഫ്. ഐ. മേഖല കമ്മിറ്റിയും പൂര്‍ത്തിയാക്കി. ഏഴ് ലക്ഷത്തിന് മുകളില്‍ ചിലവ് വന്ന അറുന്നൂര്‍ സ്‌ക്വയര്‍ ഫീറ്റ് വീട് യാഥാര്‍ഥ്യമായത് ഇങ്ങനെയാണ്.

താക്കോല്‍ ദാന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വീരമണികണ്ഠന്‍. എന്‍ അധ്യക്ഷം വഹിച്ചു. വിജയലക്ഷ്മി താക്കോല്‍ ഏറ്റുവാങ്ങി.പീപ്പിള്‍സ് ഫൌണ്ടേഷന്‍ കേരള സെക്രട്ടറി പി.സി. ബഷീര്‍ മുഖ്യാഥിതിയായി. മങ്കട ഗവ.കോളേജ് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. അബ്ദുല്‍ വഹാബ്. കെ.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഫീഖ, യൂണിവേഴ്‌സിറ്റി എന്‍. എസ്. എസ്. കോര്‍ഡിനേറ്റര്‍ പ്രൊഫ. വത്സരാജന്‍, മലബാര്‍ ഗോള്‍ഡ് പെരിന്തല്‍മണ്ണ മാനേജര്‍ ഷബീര്‍ മുഹമ്മദ്, ജനകീയ കമ്മറ്റി അങ്കളായ ഇ. കെ. മുഹമ്മദ് മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, യുസുഫ് അലി, പാലിയേറ്റീവ് യൂണിറ്റ് പ്രധിനിധി ഖദീജ ടീച്ചര്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരിപ്രസദ് എന്നിവര്‍ ആശംസ നേര്‍ന്നു. ജനകീയ കമ്മിറ്റി ചെയര്‍ പേര്‍സന്‍ ഷാഹിന. പി. സ്വാഗതവും എന്‍. എസ്. എസ്. യൂണിറ്റ് സെക്രട്ടറി സൂര്യ. എം. നന്ദിയും പറഞ്ഞു

Malappuram
English summary
Calicut universwity NSS unit build homnes for poor family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X