മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈബര്‍ തട്ടിപ്പുകേസില്‍ ഒരു കാമറൂണ്‍ സ്വദേശി കൂടി അറസ്റ്റില്‍, മഞ്ചേരി പോലിസിന്റെ സൈബര്‍ ഫോറന്‍സിക് സംഘത്തിനു ഊര്‍ജമായി ദില്ലി ഹൈക്കോടതിയുടെ പരാമര്‍ശം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സൈബര്‍ തട്ടിപ്പുകേസില്‍ ഒരു കാമറൂണ്‍ സ്വദേശിയെകൂടി മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന സംഘത്തിലെ കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ഞ്ചോബാര ഷേന്‍ഷാഞ്ചി (32)യാണ് അറസ്റ്റിലായത്.

<strong><br>എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കോലംകത്തിച്ച് സിപിഐ, എടപ്പാളിലും തിരൂരങ്ങാടിയിലും പിവി അന്‍വറിന്റെ കോലംകത്തിച്ചു</strong>
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കോലംകത്തിച്ച് സിപിഐ, എടപ്പാളിലും തിരൂരങ്ങാടിയിലും പിവി അന്‍വറിന്റെ കോലംകത്തിച്ചു

ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി പോലിസിന്റെ സൈബര്‍ ഫോറന്‍സിക് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം പതിനൊന്ന് പേരെയാണ് മഞ്ചേരി പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി ഇതുവരെ അറസ്റ്റ് ചെയ്തത്.

Shen Shanji


അതേ സമയം സൈബര്‍ തട്ടിപ്പു നടത്തി നിരവധിപേരില്‍ നിന്നും കോടിക്കണത്തിനു അപഹരിച്ച സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന മഞ്ചേരി പോലിസിന്റെ സൈബര്‍ ഫോറന്‍സിക് സംഘത്തിനു ഊര്‍ജമായി ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശവും ലഭിച്ചു. ഡല്‍ഹിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തി നാലാഴ്ചക്കകം നടപടിയെടുക്കാന്‍ നിര്‍ദേശിച്ച വിധിയിലാണ് മഞ്ചേരി പോലിസിന്റെ നടപടിയെ കോടതി അഭിനന്ദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ചേരി പോലീസ് സൈബര്‍ ഫോറന്‍സിക് ടീം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്‌സ്റ്റണ്‍ ദുബെയെ ഡല്‍ഹി കക്രോലയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അനധികൃതമായി തട്ടിക്കൊണ്ടുപോയതാണെന്നുകാണിച്ച് തട്ടിപ്പു സംഘത്തിലുള്ളവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.

നൈജീരിയക്കാരനായ ഇയാള്‍ സൌത്ത് ആഫ്രിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വ്യാജ വിസയിലാണ് ഇന്ത്യയില്‍ താമസിച്ചിരുന്നതെന്ന് മഞ്ചേരി പോലീസ് കണ്ടെത്തിയിരുന്നു. അഞ്ചു വര്‍ഷമായി അനധികൃതമായാണ് രാജ്യത്തു താമസിച്ചിരുന്നതെന്നും കണ്ടെത്തി. പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഇക്കാര്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഡല്‍ഹിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തി നാലാഴ്ചക്കകം നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനും എഫ് ആര്‍ ആര്‍ ഒ-ക്കും ഉത്തരവു നല്‍കുകയും ചെയ്തു.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതിന് കൊണ്ടോട്ടി പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നൈജീരിയന്‍ സ്വദേശിയായ ഡാനിയേല്‍ അമാലുന്യൂസ് എന്നയാളെ ഡല്‍ഹി ബുരാഡി എന്ന സ്ഥലത്തു നിന്നും ആപ്പിള്‍ ഐഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതിയായ നൈജീരിയന്‍ വംശജന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് എന്നയാളെ ഡല്‍ഹി മെഹ്‌റോളിയില്‍ നിന്നും ഒടിപി വാങ്ങി പണം തട്ടിയ കേസില്‍ പ്രതികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ആശാദേവി ബദ്രി മണ്ടല്‍ എന്നിവരെ ജാര്‍ഖണ്ഡ് ജാംതാരയില്‍ നിന്നും ഒഎല്‍എക്‌സ് വഴി വില്‍പനക്ക് വെച്ച പ്ലേസേ്റ്റഷന്‍ വാങ്ങാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശിനി ബെല്ലോ പമിലെറിന്‍ ഡെബോറ എന്നയാളെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തതും മഞ്ചേരി പോലിസിന്റെ സൈബര്‍ ഫോറന്‍സിക് സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ്.

സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയ പ്രതി വിദേശികളുള്‍പെട്ട തട്ടിപ്പു സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. സംഘത്തിലെ പ്രധാനികളടക്കം പിടിയിലായതോടെയാണ് ഇയാള്‍ രാജേന്ദ്ര നഗറിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതെന്ന് പോലിസ് പറഞ്ഞു.

മഞ്ചേരിയിലെ മെഡിക്കല്‍ മൊത്തവിതരണ സ്ഥാപന ഉടമയെ ഉത്പന്നം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു വഞ്ചിക്കുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റുമെല്ലാം ഉപയോഗിച്ച് സമാനരീതിയില്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കുകയും ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്‍, ഷഹബിന്‍, സല്‍മാന്‍, എം.പി. ലിജിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതിയെ പിടികൂടിയത്. ഇയാളുമായുള്ള മല്‍പിടുത്തത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം 11 പേരെയാണ് മഞ്ചേരി പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി അറസ്റ്റു ചെയ്തത്. കേസിലെ പ്രതികള്‍ പഞ്ചാബ് ലുധിയാന, ഉത്തര്‍പ്രദേശിലെ ആഗ്ര, മധ്യപ്രദേശിലെ റീവ, ഗുജറാത്ത് അഹമ്മദാബാദ്, ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിലും സംഘത്തിനു വേരുകളുണ്ടെന്ന വിവരം ലഭിച്ചതായും പോലിസ് വ്യക്തമാക്കി.

Malappuram
English summary
Camaroon native arrested for cyber cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X