മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാനലുകളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയുള്ളപ്രചാരണം: എം.സി.എം.സി നീരിക്ഷണം ശക്തമാക്കി

Google Oneindia Malayalam News

മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങള്‍ അനധികൃത പരസ്യങ്ങള്‍ക്കെതിരെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സിയുടെ മീഡിയ മോണിറ്ററിങ് സെല്ലാണ് മാധ്യമങ്ങളും നിരീക്ഷണം ശക്തമാക്കിയത്. അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളുടയും ചെലവില്‍ ഉള്‍പ്പെടുത്തും.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

election

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു തയാറാക്കുന്ന പരസ്യങ്ങള്‍ക്കു മാത്രമാണ് അംഗീകാരം നല്‍കുകയുള്ളൂ.

അച്ചടിമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ കെ.ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു കണ്‍വീനറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റും റവന്യൂ ഡിവിഷനല്‍ ഓഫീസറുമായ കെ.എം അബ്ദുള്‍ നാസര്‍, സോഷ്യല്‍ മീഡിയ എക്‌സ്‌പേര്‍ട്ട് സന്തോഷ് ക്രിസ്റ്റി, മഞ്ചേരി എഫ്.എം റേഡിയോ ഡയറക്ടര്‍ ടി.കെ മനോജന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.

അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

എം.സി.എം.സിയുടെ ദൈനം ദിന ചുമതലകള്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് എ.ഇ ചന്ദ്രന്‍, ക്ലാര്‍ക്ക് രഞ്ജി.സി.ബാബു, ടൈപ്പിസ്റ്റ് ആര്‍.സുമ, സിനിമാ ഓപ്പറേറ്റര്‍ രതീഷ്, ക്ലാര്‍ക്ക് ജംഷിദ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്റ്റാഫ് റാഫി, ഓഫീസ് അറ്റന്‍ഡന്റ് പി.രമ്യ, പി. സുമിത്ര, സബ് എഡിറ്റര്‍ ടി.അനീഷ, കണ്ടന്റ് എഡിറ്റര്‍ ശരണ്യ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍രുമാരായ കെ.എസ് രജീഷ്, ടി.പി നീതു, കെ.എസ് ആരതി, കെ. ആതിര, പി.രമ്യ, കെ. പ്രവീണ്‍ കുമാര്‍, ടി.കെ ജാസിം അഹമ്മദ് എന്നിവരാണ് നിര്‍വഹിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍നിയമസഭ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍

എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്

Malappuram
English summary
Campaigning through channels and social media: MCMC strengthened surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X