മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാമ്പഴ ജ്യൂസെന്ന വ്യാജേന കടത്തിയത് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ്; 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ് പിടികൂടി, സംഭവം മലപ്പുറത്ത്...

  • By Desk
Google Oneindia Malayalam News

മലപ്പുറം: തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ് ( കോള) പെരിന്തല്‍മണ്ണ ജി.എസ്.ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി നികുതിയും പിഴയും ഈടാക്കി. 2,60,000 രൂപയാണ് നികുതി , സെസ്, പിഴ ഇനത്തില്‍ ഈടാക്കിയത്.കുപ്പിയില്‍ നിറച്ച് കൊണ്ടുവരുന്ന മാമ്പഴ ജ്യൂസിന് 12ശതമാനമാണ് നികുതി.

<strong>മെഹുൽ ചോക്സിയുടെ ദുബായിലെ വസ്തുവകകൾ കണ്ടുകെട്ടി; മെർസിഡസ് കാർ അടക്കം 3 വസ്തുക്കളാണ് പിടിച്ചെടുത്തത്!</strong>മെഹുൽ ചോക്സിയുടെ ദുബായിലെ വസ്തുവകകൾ കണ്ടുകെട്ടി; മെർസിഡസ് കാർ അടക്കം 3 വസ്തുക്കളാണ് പിടിച്ചെടുത്തത്!

എന്നാല്‍ കോളക്ക് 28ശതമാനം നികുതിയും 12 ശതമാനം സെസും അടവാക്കണം. 28 ശതമാനം നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെളിച്ചത്തു വന്നത്. ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ മുഹമ്മദ് സലിമിന്റെ നിര്‍ദേശാനുസരണം ഇന്റലിജന്‍സ് ഓഫീസര്‍ എ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അസി. സേ്റ്ററ്റ് ടാക്‌സ് ഓഫീസര്‍മാരായ എം.വി. സ്വാദിക് , അബ്ദുല്‍ സലാം, ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Lorry

നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയായും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ ശേഖരണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.കോളക്ക് 28ശതമാനം നികുതിയും 12 ശതമാനം സെസും അടവാക്കണംമെന്നതിനാല്‍ ഇത്തരത്തില്‍ 28 ശതമാനം നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെളിച്ചത്തു വന്നത്.

ഇത്തരത്തില്‍ പലരും തട്ടിപ്പു നടതടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ മുഹമ്മദ് സലിമിന് വിവരം ലഭിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമാണ് ഇന്റലിജന്‍സ് ഓഫീസര്‍ എ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.ന

Malappuram
English summary
Carbenated soft drinks seized in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X