മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രി വരാന്തയില്‍ അവശനായി കിടന്ന രോഗിക്ക് ചികിത്സ നല്‍കാന്‍ മടിച്ചു, മഞ്ചേരി പ്രശാന്തി ആശുപത്രിക്കെതിരെപൊലീസ് കേസ്സെടുത്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആശുപത്രി വരാന്തയില്‍ അവശനായി കിടന്ന രോഗിക്ക് ചികിത്സ നല്‍കാന്‍ മടിച്ച ഹോസ്പിറ്റലിനെതിരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പ്രശാന്തി ആശുപത്രിയിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് 60കാരനെ ആശുപത്രി വരാന്തയില്‍ വായില്‍നിന്നും നുരയും പതയും വന്ന് അവശനിലയില്‍ കണ്ടെത്തിയത്. അശുപത്രി അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പ്രഥമ ശുശ്രൂഷ നല്‍കണമെന്ന പൊലീസ് അറിയിപ്പ് ആശുപത്രി അധികൃതര്‍ അവഗണിച്ചു. ഇതിനെ തുടര്‍ന്നാണ് മഞ്ചേരി എസ് ഐ ബൈജു ഇ ആര്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് പരാതി നല്‍കിയത്. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് ആശുപത്രിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍

എന്നാല്‍ തങ്ങള്‍ രോഗിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയിട്ടുണ്ടെന്നും രോഗിയുടെ പേരോ മറ്റു വിവരങ്ങളോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ കൂടുതല്‍ ചികിത്സക്കായി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

prasanthihospital-

അതേ സമയം കൊണ്ടോട്ടി പുളിക്കലില്‍ വയോധികനെ താമസസ്ഥലമായ വര്‍ക് ഷോപ്പിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം കിടങ്ങൂര്‍ പരേതനായ കണ്ണഞ്ചേരി അപ്പുണ്ണിയുടെ മകന്‍ ഭാസ്‌ക്കരന്‍ (80) ആണ് മരിച്ചത്. ഇന്നു രാവിലെ 8.45ന് കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലത്തെ വര്‍ക്ക് ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏറെക്കാലമായി പെരിയമ്പലത്തും പരിസര പ്രദേശങ്ങളിലുമായി ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ഭസ്‌ക്കരന് രാത്രി കിടക്കാന്‍ വര്‍ക് ഷോപ്പിനകത്ത് സൗകര്യം നല്‍കുകയായിരുന്നു. ഇന്നലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി എസ് ഐ വി വി വിമല്‍ ഇന്‍ക്വസ്റ്റ് ചെയ്ത് മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്ക

Malappuram
English summary
Case against Private hospital in Manjeri, denied treatment to a patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X