മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പ് പ്രചരണം,പൊന്നാനി മണ്ഡലത്തില്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അനുമതിയില്ലാതെ റോഡ് ഷോ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി താനൂര്‍ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ താനൂരില്‍ റോഡ് ഷോ നടത്തിയത്. താനൂര്‍ തീരദേശത്തു നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. മണ്ഡലം യുഡിഎഫ് കണ്‍വീനര്‍, കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് താനൂര്‍ എസ് ഐ സുമേഷ് സുധാകരന്‍ അറിയിച്ചു.

udf

പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ്‌ഷോയില്‍ നിന്ന്.

പൊന്നാനി ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ താനൂര്‍ മണ്ഡലത്തിലെ പര്യടനം റോഡ് ഷോയോടെയാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചരണങ്ങളുമായി രംഗത്തുണ്ട്. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലാണ് സംഭവ ദിവസം രാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. പൊന്‍മുണ്ടം, അത്താണിക്കല്‍ , ചിലവില്‍, മണ്ണാരക്കല്‍, വൈലത്തൂര്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. അത്താണിക്കല്‍ ബൈത്തുല്‍ ഹുദാ അറബിക് കോളേജ്, അത്താണിക്കല്‍ സുന്നി സെന്റര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

തലക്കടത്തൂര്‍ ഓവുങ്ങല്‍ ഇ കെ മുത്തുകോയ തങ്ങളുടെ മഖാമില്‍ എത്തി സയ്യിദ് സക്കീര്‍ ഹുസൈന്‍ ബാഫഖി തങ്ങളെ സന്ദര്‍ശിച്ചു. റിട്ടയേര്‍ഡ് പൊതുമരാമത്ത് എന്‍ജിനീയര്‍ പാട്ടത്തില്‍ മുയ്തീന്‍ കുട്ടിയെ സന്ദര്‍ശിച്ചു. മുത്താണിക്കാട് മുഹമ്മദ് മാസ്റ്റര്‍, അബ്ദുള്ള ഹാജി, എന്നിവരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഒഴൂരിന്റെ കിഴക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. താനാളൂര്‍ പഞ്ചായത്തിലെ അരീക്കാട് തലപ്പറമ്പില്‍ നിന്നും ആരംഭിച്ച റോഡ് ഷോ അയ്യായ റോഡ്, താനാളൂര്‍, വട്ടത്താണി, പുത്തന്‍തെരുവ്, മൂലക്കല്‍ വഴി പട്ടരുപറമ്പില്‍ സമാപിച്ചു. നിരവധി വാഹനങ്ങളാണ് സ്ഥാനാര്‍ഥിക്ക് അകമ്പടി സേവിച്ചത്.താനൂര്‍ ഹാര്‍ബറില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് കാല്‍ നടയായി ഇ ടിയെ ആനയിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലും പര്യടനം നടത്തി.

നിയമസഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചില്ല; രാഹുലിന് ഭയമെന്ന് എഎ റഹീംനിയമസഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചില്ല; രാഹുലിന് ഭയമെന്ന് എഎ റഹീം

അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുകോയ തങ്ങള്‍, സി.കെ.എ റസാക്ക്, കെ.പി.മുഹമ്മദ് ക്കുട്ടി, പൊന്‍മുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വാസുദേവന്‍, സിദ്ദീഖ് പുല്ലാട്ട്, പി.കെ.അബ്ദുല്‍ സലാം, എന്‍.കുഞ്ഞിപ്പ ഹാജി, കെ കെ ഹനീഫ, സുബൈര്‍ ഇളയോടത്ത്, പി.നാസര്‍, ടി.നിയാസ്, പി.കെ മൊയ്തീന്‍ കുട്ടി, സി.കെ.മന്‍സൂര്‍, കെ .എ.സലീം, കെ.ടി. ഷെഫീഖ്, പി.ടി ഭാജി, കെ.പി. ബാവ, താനൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി വേലായുധന്‍, പിടികെ കുട്ടി, ചെറിയമുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി സിദ്ധീഖ്, പി. ടി നാസര്‍ എന്ന ബാവ, അബ്ദു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെടി അബ്ദുറഹിമാന്‍, തയ്യില്‍ ലത്തീഫ്, പി.വാസുദേവന്‍, വി ഹംസകുട്ടി ഹാജി, നൂഹ് കരിങ്കപ്പാറ, ബി സൈതലവി ഹാജി, കെ ടി റസാഖ്, പി.എന്‍ കുഞ്ഞാവു ഹാജി എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Malappuram
English summary
case against udf activist who conducted road show without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X