മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17വയസ്സുകാരിയെ വിവാഹം ചെയ്ത മലപ്പുറത്തെ വരനെതിരെ ക്രിമിനല്‍ കേസ്; പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക്... പിന്നീട് വീട്ടിലേക്ക്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: 17വയസ്സുകാരിയെ വിവാഹം ചെയ്ത മലപ്പുറത്തെ വരനെതിരെ പോലീസ് കിമിനല്‍ കേസെടുത്തു, ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ പരീക്ഷക്കായി വീട്ടിലെത്തിച്ചു. ബാലവിവാഹം കുറ്റകരമാണെന്നും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും മലപ്പുറം ജുഡീഷ്യല്‍ കോടതി ജനുവരിയില്‍ പെണ്‍കുട്ടിയുടെ പിതാവിനോട് നിര്‍ദേശിച്ചിരുന്നു. വരനെതിരെ മാത്രമാണ് നിലവില്‍ വാഴക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍, എമിറേറ്റ്‌സും വൈകാതെ.... കരിപ്പൂര്‍ വീണ്ടും പ്രതാപത്തിലേക്ക്

പെണ്‍കുട്ടിയെ ഇടക്ക് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നെങ്കിലും പരീക്ഷ കാരണം തിരിച്ച് വീട്ടിലാക്കി. കാര്‍മികത്വം വഹിച്ച പുരോഹിതനെതിരെയും അന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് പഞ്ചിളി, അംഗങ്ങളായ കവിത ശങ്കര്‍, നജ്മല്‍ ബാബു കൊരമ്പയില്‍ എന്നിവര്‍ ചൈല്‍ഡ് പ്രൊട്ടക് ഷന്‍ ഓഫിസറോട് നിര്‍ദേശിച്ചു.

Malappuram

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാല്യ വിവാഹത്തിനെതിരെ പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 20 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന സ്ലൈഡ് പരസ്യം നിര്‍മ്മിക്കുന്നു.

പരസ്യ നിര്‍മ്മാണത്തിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നോ , സ്ഥാപനങ്ങളില്‍ നിന്നോ മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. മഞ്ചേരി മിനി സിവില്‍ സേ്റ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഫെബ്രുവരി 11 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 2 : 30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ : 0483 297 8888 , 9895701222

Malappuram
English summary
Case against youth for child marriage in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X