വിവാദ തടയണ നിര്‍മാണക്കേസില്‍ അന്‍വര്‍ എം.എല്‍.എക്കെതിരെ വീണ്ടും നടപടിക്ക് സാധ്യത, റിപ്പോര്‍ട്ടില്‍ നടപടി ഉടന്‍
മലപ്പുറം: അനധികൃതമായി കാട്ടരുവി തടഞ്ഞ് നിര്‍ത്തി തടയണ നിര്‍മിച്ച സംഭവത്തില്‍ അന്‍വര്‍ എംഎല്‍എക്കെതിരെ വീണ്ടും നടപടിക്ക് സാധ്യത. എം.എല്‍.എ നിര്‍മ്മിച്ച തടയണ സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ദ സമിതി സംഭവ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സേ്റ്ററ്റ് സ്പെഷ്യല്‍ അറ്റോര്‍ണിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
പെരിന്തല്‍മണ്ണ ആര്.ഡി.ഒ കണ്‍വീനറും ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജിയോളജിസ്റ്റ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത്) എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോടതി ചോദ്യം ചെയ്തുു
പിവി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം രണ്ടാഴ്ചക്കകം ഒഴുക്കിവിടണമെന്ന ഉത്തരവ് മൂന്നു മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. തടയണയിലെ വെള്ളം ഒഴുക്കിവിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് സേ്റ്ററ്റ് അറ്റോര്‍ണി കെ.വി സോഹന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

തടയണ കയ്യേറിയ സ്ഥലത്ത്
സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ രണ്ടാഴ്ചക്കകം പൂര്‍ണ്ണമായും വെള്ളം ഒഴുക്കിവിടണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി ജൂലൈ 10ന് നല്കിയ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരനായ എം പി വിനോദ് വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്താണ് തടയണ സ്ഥിതിചെയ്യുന്നത്.

നിര്‍മാണം മലയിടിച്ച്
ഇത് മലയിടിച്ചാണ് നിര്‍മ്മിച്ചതെന്നും ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞാണ് തടയണ കെട്ടിയതെന്നുമായിരുന്നു ആരോപണം. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും ആരോപണമുണ്ട്.

കളക്ടറുടെ ഉത്തരവ്
ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണയും ഉത്തരവിട്ടിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം എല്‍എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications