മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50ലക്ഷം തട്ടിയ അന്‍വര്‍ എം.എല്‍.എ കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച സി.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എംഎല്‍.എയായ പിവി അന്‍വര്‍ 50ലക്ഷംരൂപ തട്ടിയെടുത്ത കേസന്വേഷിച്ച മഞ്ചേരി സി.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. സിഐക്കെതികെ നടപടി ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ഇരയായ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്. കേസിലെ പ്രതിയായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മഞ്ചേരി സി.ഐ: എന്‍.ബി ഷൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

<strong>ക്ഷേത്ര നടയില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം! അയ്യപ്പന് വേണ്ടിയെന്ന് ജനം ടിവിയുടെ വ്യാജ വാര്‍ത്ത</strong>ക്ഷേത്ര നടയില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം! അയ്യപ്പന് വേണ്ടിയെന്ന് ജനം ടിവിയുടെ വ്യാജ വാര്‍ത്ത

 നീതി ലഭിച്ചില്ലെന്ന്

നീതി ലഭിച്ചില്ലെന്ന്


മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്ന പോലീസിന്റെ അലംഭാവത്തെ കുറിച്ചു കഴിഞ്ഞ കഴിഞ്ഞ മേയ് 16ന് ജില്ലാപോലീസ് മേധാവിയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ന്ന് ഇതെ നിലപാട് തന്നെയാണ് അന്വേഷണ സംഘം തുടര്‍ന്നതെന്നും പരാതിക്കാരന്‍ പറയന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച റിട്ട് ഹരജിയെ തുടര്‍ന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരാതിക്കാരന് ജില്ലാപോലീസ് മേധാവി നല്‍കിയ മറുപടിയും അന്വേഷണ സംഘം നീതി പൂര്‍വമായ സമീപനം സ്വീകരിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതായി വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

 പോലീസ് റിപ്പോര്‍ട്ടിനെതിരെ

പോലീസ് റിപ്പോര്‍ട്ടിനെതിരെ

പോലീസ് റിപ്പോര്‍ട്ട് സത്യം മൂടിവെച്ചുകൊണ്ടും ഊഹങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും കുറ്റാരോപിതന്റെ മൊഴികള്‍ തെളിവുകള്‍ നോക്കാതെ അംഗീകരിച്ചുകൊണ്ടമാണെന്നും ഇതിനെ തുടര്‍ന്ന് താന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. കേസില്‍ അന്വേഷണോദ്യോഗസ്ഥനായ എന്‍.ബി ഷൈജു സ്വാധീനങ്ങള്‍ക്ക് വഴങ്ങി റിപ്പോര്‍ട്ടില്‍ വരുത്തിയ ക്രമക്കേടുകള്‍ ഉയര്‍ന്ന പോലീസ് മേധാവികളുടെ പരിശോധനക്ക് വിധേയമാക്കി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

 കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം

കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം

അന്‍വറിനെ സംരക്ഷിക്കാനുള്ള പോലീസ് നീക്കം പൊളിച്ചുകൊണ്ടുകഴിഞ്ഞ ദിവസം കേസില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഒരുമാസത്തിനകം അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അന്‍വറിനെതിരെ രജിസ്റ്റര്‍ചെയ്ത വഞ്ചനാകുറ്റം സിവില്‍ കേസാക്കി മാറ്റി പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. കേസ് രജിസ്റ്റര്‍ചെയ്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയുണ്ടാകാത്തത് എം.എല്‍.എയായതിനാലാണെന്ന പരാതിക്കാരന്റെ വാദത്തില്‍ വാസ്തവമുള്ളതായും കോടതി വിലയിരുത്തുകയുണ്ടായി.

Malappuram
English summary
cash fraud case: complaints about ci to chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X