40വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉപയുക്തത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, എഴുന്നള്ളിക്കും മുമ്പ് ചെയ്യേണ്ടത് നിരവധി കാര്യങ്ങള്‍
മലപ്പുറം: ഉത്സവ ആഘോഷങ്ങളില്‍ 40 വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉപയുക്തത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കുന്നതിന്
ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കുന്നവര്‍ പരിപാടിയുടെ മൂന്ന് ദിവസം മുമ്പ് സോഷ്യല്‍ ഫോറസ്ട്രിയില്‍ അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റിന് അപേക്ഷ നല്‍കണം. അങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. ആനയുടെ ഡാറ്റബുക്ക്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, 40 വയസ്സിനുമുകളിലുള്ള ആനകളുടെ ഉപയുക്തത സര്‍ട്ടിഫിക്കറ്റ് എന്നിവ ആനയുടെ നടത്തിപ്പുകാര്‍ പരിശോധനയക്ക് നല്‍കണം. ആനയുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ആനയുടെ ചെറിയ പരിക്ക് പോലും കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എലിഫെന്റ് ഓണേഴ്സ് അസോസിയേഷന് നിര്‍ബന്ധമായും എല്ലാ നിബന്ധനകളിലും സഹകരിക്കണമന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നാട്ടാന കണക്കെടുപ്പ്
ഏകദിന നാട്ടാന കണക്കെടുപ്പ് നവംബര്‍ 22 രാവിലെ എട്ടിന് സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരികൃഷ്ണന് യോഗത്തില്‍ അറിയിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടക്കുന്ന കണക്കെടുപ്പില്‍ വനംവകുപ്പ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു ഡോക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടായിരിക്കുക. യോഗത്തില്‍ വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാരും, ഉദ്യോഗസ്ഥരും, എലിഫന്റ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളും പങ്കെടുത്തു.

ഭഗവതിക്ഷേതത്തില്‍ ഗജപൂജയും ആനയൂട്ടും
പെരിന്തല്‍മണ്ണ ആനമങ്ങാട് കുന്നിന്മേല് ഭഗവതിക്ഷേതത്തില്‍ ഗജപൂജയും ആനയൂട്ടും നടത്തി. എല്ലാവര്‍ഷവും തുലാ മാസത്തിലെ തിരുവോണ നാളിലാണ് കുന്നിന്മേല് ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കാറുള്ളത്. പുലര്‍ച്ചെ 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം ആയിരുന്നു ആദ്യ ചടങ്ങ്. നന്തിലത്ത് ഗോപീകണ്ണന് എന്ന ആനയെ പ്രത്യക്ഷ ഗണപതിയായി സങ്കല്പിച്ച് ഗജപൂജ നടത്തി. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് അണിനിരന്ന ഗജവീരന്മാര്ക്ക് ഭക്തര്‍ ഓരോരുത്തരായി ആനയൂട്ടി. ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്ത് നാരായണന് നമ്പൂതിരി, നാരായണമംഗലത്ത് നാരായണന് ഭട്ടതിരിപ്പാട്, തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി തെക്കുംപറമ്പത്ത് വാസുദേവന്‍ നമ്പൂതിരി, കോല്‍പ്പുറത്ത് മന ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. നന്തിലത്ത് അര്ജ്ജുനന്, മംഗലാംകുന്ന് ഗജേന്ദ്രന്, ചെത്തല്ലൂര്‍ മുരളീകൃഷ്ണന്, തിരുവേഗപ്പുറ പത്മനാഭന്, കുറുവട്ടൂര് ഗണേഷ് എന്നീ ആനകളെയാണ് ഭക്തര്‍ ഊട്ടിയത്. വേദാന്ത ആചാര്യന് വിദ്യാസാഗര്‍ ഗുരു മൂര്‍ത്തിയുടെ പ്രഭാഷണവും ഉണ്ടായി. തുടര്‍ന്ന് നടന്ന പ്രസാദ ഊട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications