ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തകനും വ്‌ളോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്.
അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് സുശാന്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ മര്‍ദ്ദിച്ചുവെന്നതാണ് കേസ്. 2018 ഫെബ്രുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം.
അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ സുശാന്ത് മര്‍ദ്ദിച്ചെന്നാണ് പരാതി. സമന്‍സ് അയച്ചിട്ടും കേസില്‍ സുശാന്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. തെക്കുംപാടത്തെ വീട്ടില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് സുശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പിടികിട്ടാപ്പുള്ളിയായി സുശാന്ത് മുങ്ങി നടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത ശേഷം പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
രോഗികളും ബുദ്ധിമുട്ട് നേരിടുന്നവരുമായുള്ളവര്‍ക്ക് വേണ്ടി വീഡിയോ ചെയ്ത് പണം കണ്ടെത്തി കൊടുത്തതോടെയാണ് സുശാന്ത് നിലമ്പൂര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിനിടെ പലപ്പോഴായി വിവാദങ്ങളിലും സുശാന്ത് അകപ്പെട്ടിരുന്നു.












Click it and Unblock the Notifications