മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍ നിന്ന് ഒരു യാത്രക്കാരിയുമായി വിമാനം പറന്നു... സംഭവം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഒരു യാത്രക്കാരിയുമായി വിമാനം യുഎഇയിലേക്ക് പറന്നു. കോഴിക്കോട് സ്വദേശിനിയുമായിട്ടാണ് വിമാനം പറന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് വിമാനം യാത്ര തിരിച്ചു. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചെത്താനുള്ള അനുമതിയുണ്ട്. യുവതിയുടെ കുടുംബം അബുദാബിയിലാണ് താമസം. 15 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന ചാര്‍ട്ടേഡ് വിമാനമാണ് യുവതിയെ കൊണ്ടുപോകാന്‍ എത്തിയത്. ഉച്ചയ്ക്ക് 11 മണിക്ക് എത്തി, 11.35ന് അബുദാബിയിലേക്ക് യാത്ര തിരിച്ചു.

F

അതേസമയം, ജൂലൈ ഒന്ന് മുതല്‍ വന്ദേഭാരത് മിഷന്റെ നാലാംഘട്ടം ആരംഭിക്കുകയാണ്. കേരളത്തിലേക്ക് 94 വിമാന സര്‍വീസുകളാണുള്ളത്. ഇതില്‍ 17 വിമാനങ്ങള്‍ കരിപ്പൂരിലേക്കാണ്. ദുബായ്, അബുദാബി, ബഹ്‌റൈന്‍, മസ്‌ക്കത്ത് എന്നിവിടങ്ങളില്‍ നിന്നാണ് 17 സര്‍വീസുകള്‍. ഒമ്പത് സര്‍വീസുകള്‍ ബഹ്‌റൈനില്‍ നിന്നാണ്. ജൂലൈ 14 വരെയാണ് വന്ദേഭാരത് മിഷന്റെ നാലാംഘട്ടം. ആദ്യത്തെ 12 ദിവസങ്ങളിലും കരിപ്പൂരിലേക്ക് സര്‍വീസുണ്ട്.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

Recommended Video

cmsvideo
വേഷം മാറി സിനിമാ സ്‌റ്റൈലില്‍ ASP,അമ്പരന്ന് പൊലീസുകാര്‍

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് വൈകുമെന്നാണ് വിവരം. വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യ മാത്രം എടുക്കേണ്ട തീരുമാനമല്ല. ഏത് രാജ്യത്തേക്കാണോ സര്‍വീസ് നടത്തേണ്ടത്, ആ രാജ്യത്തിന്റെ തീരുമാനവും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് കൊറോണ ഭീതി കൂടുതല്‍ അകന്ന ശേഷം മതി സര്‍വീസ് എന്ന് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റിലാകും ഒരു പക്ഷേ സര്‍വീസ് ആരംഭിക്കുക എന്നാണ് വവരം.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

ഇപ്പോള്‍ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാന സര്‍വീസുകളാണ് നടത്തുന്നത്. വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം. പണം ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. പണം ഈടാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

Malappuram
English summary
Chartered Flights arrived from UAE for One Person in Calicut airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X