ട്രഷറി അക്കൗണ്ടിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി ട്രഷറിയിലെ ജീവനക്കാരന്, തവണകളായി വെട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്, സംഭവം മലപ്പുറം ചങ്ങരംകുളത്ത്
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറിയില്‍ വ്യാജ രേഖ ചമച്ച് വെട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ട്രഷറി ഓഫീസര്‍ സന്ധ്യ പി നായര്‍, സെക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ അലി, ജൂനിയര്‍ അക്കൗണ്ടന്റ് സന്തോഷ് കുമാര്‍ എന്നിവരെയാണ് ട്രഷറി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആദായ നികുതിയിനത്തില്‍ തുക ഈടാക്കുന്നതിനായി ഇടപാടുകാരില്‍ നിന്ന് ആറു ബ്ലാങ്ക് ചെക്കുകള്‍ ലഭ്യമാക്കി അനധികൃതമായി തുക രേഖപ്പെടുത്തി 65256 രൂപ പല ഘട്ടങ്ങളിലായി അക്കൗണ്ടന്റ് സന്തോഷ് ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തുകയും ആറ് ഇടപാടുകളും സ്ക്രൂട്ടിണി നടത്തിയിരിക്കുന്നത് സന്തോഷ് ആണന്നും രണ്ട് എണ്ണം പാസാക്കിയിരിക്കുന്നത് ട്രഷറി ഒഫീസര്‍ സന്ധ്യയാണന്നും നാലെണ്ണം പാസാക്കിയിരിക്കുന്നത് മന്‍സൂര്‍ അലിയാണന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

അതേ സമയം നിരവധി കോണ്‍ട്രാക്ടര്‍മാര്‍ ഡെപ്പോസിറ്റ് ചെയ്ത തുകകള്‍ക്ക് നല്കിയ രസീതുകള്‍ വ്യാജമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമാണ് മറ്റ് തിരുമറികള്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടത്താനാകൂ എന്ന് ജില്ല ട്രഷറി ഓഫീസര്‍ സലീല്‍ പറഞ്ഞു. നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് എക്കൗണ്ടില്‍ തിരിമറി നടത്തുകയും പണം അപഹരിക്കുകയും ചെയത സംഭവത്തില്‍ ചങ്ങരംകുളം ട്രഷറിക്ക് മുന്നില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. കൃഷ്ണന് പാവിട്ടപ്പുറം ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. ചങ്ങരംകുളം എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രഷറിക്ക് മുന്നില്‍ പ്രവര്‍ത്തകരെ തടഞു.
കേസില്‍ ചങ്ങരംകുളം സബ്ട്രഷറിയിലെ ഓഫീസറടക്കം മൂന്ന് ജീവനക്കാരെ ധനകാര്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സബ് ട്രഷറി ഓഫീസര്‍ സന്ധ്യ പി നായര്‍,സെലക്ഷന് ഗ്രേഡ് എക്കൗണ്ടന്റ് പികെ മന്‍സൂര്‍ അലി,ജൂനിയര്‍ എക്കൗണ്ടന്റ് കെ സന്തോഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പെന്‍ഷക്കാരുടെ എക്കൗണ്ടില്‍ നിന്ന് ആദായ നികുതി ഈടാക്കാന്‍ എന്ന പേരില്‍ ബ്ലാഗ് ചെക്ക് വാങ്ങി പണം തട്ടുകയായിരുന്നു. ട്രഷറി ജീവനക്കാരന് സന്തോഷ് അപഹരിച്ച പണം ഭാര്യയുടെ എക്കൗണ്ടിലേക്ക് മാറ്റിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യേഷണം തുടരുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications