മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രഷറി അക്കൗണ്ടിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി ട്രഷറിയിലെ ജീവനക്കാരന്‍, തവണകളായി വെട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം മലപ്പുറം ചങ്ങരംകുളത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറിയില്‍ വ്യാജ രേഖ ചമച്ച് വെട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ട്രഷറി ഓഫീസര്‍ സന്ധ്യ പി നായര്‍, സെക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ അലി, ജൂനിയര്‍ അക്കൗണ്ടന്റ് സന്തോഷ് കുമാര്‍ എന്നിവരെയാണ് ട്രഷറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

<strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്</strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്

ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആദായ നികുതിയിനത്തില്‍ തുക ഈടാക്കുന്നതിനായി ഇടപാടുകാരില്‍ നിന്ന് ആറു ബ്ലാങ്ക് ചെക്കുകള്‍ ലഭ്യമാക്കി അനധികൃതമായി തുക രേഖപ്പെടുത്തി 65256 രൂപ പല ഘട്ടങ്ങളിലായി അക്കൗണ്ടന്റ് സന്തോഷ് ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തുകയും ആറ് ഇടപാടുകളും സ്‌ക്രൂട്ടിണി നടത്തിയിരിക്കുന്നത് സന്തോഷ് ആണന്നും രണ്ട് എണ്ണം പാസാക്കിയിരിക്കുന്നത് ട്രഷറി ഒഫീസര്‍ സന്ധ്യയാണന്നും നാലെണ്ണം പാസാക്കിയിരിക്കുന്നത് മന്‍സൂര്‍ അലിയാണന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

Treasury

അതേ സമയം നിരവധി കോണ്‍ട്രാക്ടര്‍മാര്‍ ഡെപ്പോസിറ്റ് ചെയ്ത തുകകള്‍ക്ക് നല്‍കിയ രസീതുകള്‍ വ്യാജമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമാണ് മറ്റ് തിരുമറികള്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടത്താനാകൂ എന്ന് ജില്ല ട്രഷറി ഓഫീസര്‍ സലീല്‍ പറഞ്ഞു. നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് എക്കൗണ്ടില്‍ തിരിമറി നടത്തുകയും പണം അപഹരിക്കുകയും ചെയത സംഭവത്തില്‍ ചങ്ങരംകുളം ട്രഷറിക്ക് മുന്നില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. കൃഷ്ണന്‍ പാവിട്ടപ്പുറം ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. ചങ്ങരംകുളം എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രഷറിക്ക് മുന്നില്‍ പ്രവര്‍ത്തകരെ തടഞു.

കേസില്‍ ചങ്ങരംകുളം സബ്ട്രഷറിയിലെ ഓഫീസറടക്കം മൂന്ന് ജീവനക്കാരെ ധനകാര്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സബ് ട്രഷറി ഓഫീസര്‍ സന്ധ്യ പി നായര്‍,സെലക്ഷന്‍ ഗ്രേഡ് എക്കൗണ്ടന്റ് പികെ മന്‍സൂര്‍ അലി,ജൂനിയര്‍ എക്കൗണ്ടന്റ് കെ സന്തോഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പെന്‍ഷക്കാരുടെ എക്കൗണ്ടില്‍ നിന്ന് ആദായ നികുതി ഈടാക്കാന്‍ എന്ന പേരില്‍ ബ്ലാഗ് ചെക്ക് വാങ്ങി പണം തട്ടുകയായിരുന്നു. ട്രഷറി ജീവനക്കാരന്‍ സന്തോഷ് അപഹരിച്ച പണം ഭാര്യയുടെ എക്കൗണ്ടിലേക്ക് മാറ്റിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യേഷണം തുടരുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

Malappuram
English summary
Cheating case against treasury emplyee in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X