ചെങ്ങോട്ടുമല ഖനനം; തര്‍ക്കം തുടരുന്നു... രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടർ!!
കോഴിക്കോട്: ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച വിഷയത്തില്‍ വിദഗ്ദ്ധ സമിതിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു ആവശ്യപ്പെട്ടു. എന്‍ഐടി, സിഡബ്ളിയുആര്ഡിഎം, സെസ്സ് അല്ലെങ്കില്‍ ജിഐഎസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമായും പുരുഷന് കടലുണ്ടി എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വിശദമായ ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ആശങ്കകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു . പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ല.

ദ്രുതഗതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ പ്രശ്നത്തില്‍ നടപടികള്‍ എടുക്കൂ. കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചെങ്ങോട്ടുമലയിലെ ഖനനത്തിനെതിരെ പരിസരവാസികളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഖനനത്തിന് പിന്‍വാതില്‍ അനുമതി നല്കി എന്നാരോപിച്ച് സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണമാണ് സിപിഎം അമികലില്നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നുവരുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications