മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങോട്ടുമല ഖനനം; തര്‍ക്കം തുടരുന്നു... രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടർ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച വിഷയത്തില്‍ വിദഗ്ദ്ധ സമിതിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു ആവശ്യപ്പെട്ടു. എന്‍ഐടി, സിഡബ്ളിയുആര്‍ഡിഎം, സെസ്സ് അല്ലെങ്കില്‍ ജിഐഎസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്കേണ്ടത്.

<strong>മന്ത്രി വിഎസ് സുനില്‍കുമാര്‍ ഇടപ്പെട്ടതോടെ തേക്കിന്‍കാട് മൈതാനിയില്‍ ശുചീകരണം തുടങ്ങി; 'സുവര്‍ണാവസര'മാക്കാന്‍ ആര്‍എസ്എസ്....</strong>മന്ത്രി വിഎസ് സുനില്‍കുമാര്‍ ഇടപ്പെട്ടതോടെ തേക്കിന്‍കാട് മൈതാനിയില്‍ ശുചീകരണം തുടങ്ങി; 'സുവര്‍ണാവസര'മാക്കാന്‍ ആര്‍എസ്എസ്....

ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമായും പുരുഷന്‍ കടലുണ്ടി എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വിശദമായ ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ആശങ്കകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു . പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ല.

Mining

ദ്രുതഗതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ പ്രശ്‌നത്തില്‍ നടപടികള്‍ എടുക്കൂ. കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചെങ്ങോട്ടുമലയിലെ ഖനനത്തിനെതിരെ പരിസരവാസികളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഖനനത്തിന് പിന്‍വാതില്‍ അനുമതി നല്‍കി എന്നാരോപിച്ച് സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണമാണ് സിപിഎം അമികലില്‍നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നുവരുന്നത്.

Malappuram
English summary
Chengotturmala mining issue in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X