• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നവീകരിച്ച കോട്ടക്കുന്ന് ഉദ്യാനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്...2 കോടി ചെലവില്‍ അടിമുടി മാറ്റം

മലപ്പുറം: വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവില്‍ നവീകരിച്ച കോട്ടക്കുന്ന് ഉദ്യാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. കോവിഡ് മഹാമാരി അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധികള്‍ ഏറെ തളര്‍ത്തിയ മേഖലയാണ് വിനോദ രംഗം. തൊഴില്‍പരമായും സാമ്പത്തികമായും വിനോദ മേഖലയില്‍ വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കി വിനോദ കേന്ദ്രങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായി വിനോദ കേന്ദ്രങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ അവസ്ഥയില്‍ നിരാശപ്പെടാതെ വലിയ കുതിപ്പിനുള്ള മുന്നൊരുക്കമായി വേണം മഹാമാരിക്കാലത്തെ പ്രശ്‌നങ്ങളെ സമീപിക്കാനെന്നും ഈ മഹാമാരിക്കാലം പിന്നിടുന്നതോടെ വലിയ മാറ്റമാണ് വിനോദ സഞ്ചാര രംഗത്തുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ ഉദ്ദേശമുണ്ടോ? നടന്‍ വടിവേലുവിന്റെ മാസ് മറുപടി ഇങ്ങനെ... രണ്ടുപേരും പിന്നോട്ട്

മിറാക്കിള്‍ ഗാര്‍ഡന്‍, സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഡക്ക്, എഫ്എം റേഡിയോ സംവിധാനം, നടപ്പാതകള്‍, ആകര്‍ഷകമായ ഉദ്യാനം, വര്‍ണ്ണ വൈവിധ്യങ്ങളോടെയുള്ള പൂച്ചെടികള്‍, ശലഭ ഉദ്യാനം, ജലസേചനത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങി വിവിധ പദ്ധതികളാണ് വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടക്കുന്ന് വിനോദ ഉദ്യാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്. തീര്‍ത്തും പ്രകൃതി സൗഹൃദമായി സംസ്ഥാന നിര്‍മ്മിതി കേന്ദ്രയാണ് രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തായി ഒരുക്കിയ പുഴയോര സ്നേഹപാത ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 2.36 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ച ഒന്ന്, രണ്ട് ഘട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയായി. വി. അബ്ദുറഹിമാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

Malappuram

English summary
Chief Minsietr inaugurated Malappuram kottakunnu park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X