മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ മലപ്പുറം പര്യടനം; ജമാഅത്തിനെയും എസ്ഡിപിഐയെയും മാറ്റി നിര്‍ത്തി, എത്തിയവര്‍...

Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്തെ കൂടിക്കാഴ്ചകള്‍ അവസാനിച്ചു. ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐയും ക്ഷണമുണ്ടായിരുന്നില്ല. സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാര്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. അനാരോഗ്യമാണ് കാരണം. പ്രതിനിധിയെ അദ്ദേഹം ചടങ്ങിലേക്ക് അയച്ചു. എപി സുന്നി വിഭാഗത്തിന്റെ പ്രതിനിധിയായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഹഖീം അസ്ഹരിയാണ് എത്തിയത്. മതനേതാക്കള്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു.

p

രാവിലെയായിരുന്നു ചര്‍ച്ച. സമസ്ത പ്രതിനിധി ഒഴികെ ക്ഷണിച്ചവരെല്ലാം നേരത്തെ എത്തി. അര മണിക്കൂറോളം ചര്‍ച്ച നീണ്ടു. ജമാഅത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ ചര്‍ച്ചയിലും ക്ഷണിച്ചിരുന്നില്ല. ജമാഅത്തിന്റെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരുന്നതില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം സന്തോഷം പ്രകടിപ്പിച്ചിരുന്നു.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

മുസ്ലിം ലീഗിന്റെ വെല്‍ഫെയര്‍ ബന്ധത്തെയും അദ്ദേഹം വിമര്‍ശിച്ചു. പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിലെ നീരസവും സമസ്ത നേതാവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉമര്‍ ഫൈസി മുക്കത്തിന്റേത് സമസ്തയുടെ നിലപാടല്ലെന്നും വ്യക്തികളുടെ അഭിപ്രായം സമസ്തയുടെ നിലപാടായി കാണരുത് എന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് പ്രതികരിച്ചത്. സമസ്തയെ രാഷ്ട്രീയമായ വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മലപ്പുറത്തെ യോഗത്തില്‍ മുജാഹിദ് വിഭാഗങ്ങളുടെ പ്രതിനിധികളുമെത്തി. കോഴിക്കോട്ടെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ എത്തിയിരുന്നില്ല. ഞായറാഴ്ച ഒട്ടേറെ മത ചടങ്ങുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Recommended Video

cmsvideo
Malayalam Rewind 2020, Top 20(Part 4);കേരളം 2020 പ്രധാന സംഭവ വികാസങ്ങൾ

Malappuram
English summary
Chief Minister Pinarayi Vijayan Function in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X