കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി, ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയതെന്നും മുഖ്യമന്ത്രി
മലപ്പുറം: ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് നല്‍കിയിട്ടുള്ളതെന്നും ഇവിടത്തെ സൗകര്യങ്ങള്‍ മികച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴ് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലബാറിന്റെ കായിക വളര്‍ച്ചക്ക് നേതൃത്വം നല്കുന്ന സ്ഥാപനമാണ് കാലിക്കറ്റ് സര്‍വകാലശാല ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഗവണ്മെന്റ് കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പവലിയന്, ഫ്ളഡ് ലൈറ്റ് എന്നിവക്കായി സര്‍വകലാശാല സമര്‍പ്പിച്ച 25 കോടി രൂപയുടെ പ്രോജക്ട് സര്‍ക്കാറിന്റെ പരിഗണനയിലാണ്.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന് മുഖ്യപ്രഭാഷണം നടത്തി. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ വി.അനില്‍കുമാര്‍, അക്വാട്ടിക് കോംപ്ലക്സ് കോണ്ട്രാക്ടര് (തിരുവനന്തപുരം ക്രസന്റ് കണ്‍സ്ട്രക്ഷന്‍സ്) എന്നിവരെയും ആദരിച്ചു.
സി.എം.ഡി.ആര്.എഫിലേക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ സംഭാവന വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിക്ക് കൈമാറി. യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ വി.അനില്‍കുമാര്‍, കായിക വകുപ്പ് മേധാവി ഡോ.വി.പി.സക്കീര്‍ ഹുസൈന് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, പ്രൊഫ.ആര്.ബിന്ദു, ഡോ.സി.സി.ബാബു, ഡോ.ടി.എം.വിജയന്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.അബ്ദുറഹിമാന്, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എസ്.ഷാബിര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് സംസാരിച്ചു.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications