മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ചിക്കന്‍ പദ്ധതിയിലൂടെ വില്‍ക്കപ്പെടുന്ന കോഴികള്‍ ധൈര്യമായി കഴിക്കാം, സര്‍ക്കാര്‍ വെറ്റനറി ഡോക്ടര്‍മാര്‍ ഗുണനിലവാരം ഉറപ്പുവരുത്തും, പദ്ധതി ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരള ചിക്കന്‍ പദ്ധതിയിലൂടെ വില്‍ക്കപ്പെടുന്ന കോഴികള്‍ ധൈര്യമായി കഴിക്കാമെന്ന് ഭാരവാഹികളുടെ ഉറപ്പ്. ഇറച്ചിക്കോഴിയുടെ വിലസ്ഥിരത ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'കേരള ചിക്കന്‍പദ്ധതി'യില്‍ കോഴികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വെറ്റനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടം വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

<strong>കുണ്ടന്നൂർ മേൽപ്പാല നിർമ്മാണം: പൈലിംഗ് ചെളി റോഡിലേക്കൊഴുക്കി, വാഹനങ്ങൾ തെന്നിവീണു</strong>കുണ്ടന്നൂർ മേൽപ്പാല നിർമ്മാണം: പൈലിംഗ് ചെളി റോഡിലേക്കൊഴുക്കി, വാഹനങ്ങൾ തെന്നിവീണു

മുട്ട വിരിഞ്ഞതു മുതല്‍ കേരളാ ചിക്കന്‍ ഉപഭോക്താക്കളുടെ കയ്യിലെത്തുന്നതുവരെ അതത് മേഖലയിലെ സര്‍ക്കാര്‍ വെറ്റനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. നേരത്തെ തമിഴ്‌നാട്ടില്‍നിന്നും, കര്‍ണാടകയില്‍നിന്നും കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ നല്‍കാറുണ്ടെന്നും, കോഴികളുടെ കണ്ണുകളിലേക്ക് മരുന്ന് ഉറ്റിക്കാറുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Pinarayi vijayan

എന്നാല്‍ കേരളത്തില്‍തന്നെ സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് ഇവിടെ തന്നെ വില്‍പന നടത്തുന്ന കേരളാ ചിക്കന്‍പദ്ധതിയിലൂടെ കോഴികളെ 87 -90 രൂപ നിരക്കില്‍ ജീവനോടെയും, 140-150 രൂപ നിരക്കില്‍ ഇറച്ചി വിലയിലും നല്‍കും.സര്‍ക്കാര്‍ വെറ്റനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടം മുട്ടവിരിയുന്നത് മുതല്‍ വില്‍പനക്കെത്തുന്നതുവരെ ലഭ്യമാകുമെന്നതിനാല്‍ ജനങ്ങളുടെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് കേരളാ ചിക്കന്‍പദ്ധതി നടപ്പിലാക്കുന്ന പൗള്‍ട്രി ഫെഡറേഷന്‍ ഭാരവാഹിയും കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഖാദറലി വറ്റലൂര്‍ പറഞ്ഞു.

കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപീകരിക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും. വിപണിയിലെ കൃത്യമായ ഇടപെടല്‍ കൊണ്ട് ഈ ഫണ്ടിലെ പുന: ചംക്രമണം സാധ്യമാക്കും. കര്‍ഷകരെപ്പോലെ വിപണനക്കാര്‍ക്കും ലാഭവിഹിതത്തിന് അര്‍ഹത ഉണ്ടായിരിക്കും.ആദ്യഘട്ടത്തില്‍ മലബാറില്‍ ആരംഭിക്കുന്ന കേരളാ ചിക്കന്‍പദ്ധതിയുടെ സ്വന്തംഹാച്ചറികളും, ബ്രീസര്‍ ഫാമുകളും വയനാട്, അട്ടപ്പാടി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. ആദ്യഘട്ടം വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആരംഭിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം സംസ്ഥാന വ്യാപമായി നടപ്പാക്കാനാണ് പദ്ധതി.

കേരളാ ചിക്കന്‍ പദ്ധതിക്കായി പ്രത്യേക മാതൃകയിലുള്ള ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 30 ന് മലപ്പുറത്ത് നിര്‍വഹിക്കും.സ്വന്തമായി ഇറച്ചിക്കോഴി വളര്‍ത്തി വിപണനം ചെയ്യുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തില്‍ നിന്നും,, തുച്ഛമായ വളര്‍ത്തുകൂലി നല്‍കി ചൂഷണം ചെയ്യുന്ന ഇന്റഗ്രേഷന്‍ രീതികളില്‍ നിന്നും ഒരു പോലെ കര്‍ഷകരെ മോചിപ്പിക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍ പദ്ധതി. കുഞ്ഞ്, തീറ്റ എന്നിവക്കായി ഒരു തവണ മുതല്‍ മുടക്കാന്‍ തയ്യാറാകുന്ന കൃഷിക്കാര്‍ക്ക് കിലോക്ക് 11 രൂപ വരെ വളര്‍ത്തുകൂലി ഈ പദ്ധതിയിലൂടെ ലഭിക്കും. വര്‍ഷത്തില്‍ ആറ് ബാച്ചുകള്‍ കൃഷിക്കാര്‍ക്ക് ഉറപ്പാക്കുന്നതോടെ 1000 കോഴികള്‍ക്ക് 1.3 ലക്ഷം രൂപ മുടക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് 1.32 ലക്ഷം രൂപ വരെ ലാഭമായി തിരിച്ചു കിട്ടും .

ഇതിനു പുറമെ ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക് ഫണ്ട് ആയി മാറ്റിവെക്കും .ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്‍പ്പന നടത്തുക. ജീവനുള്ള കോഴിത്തൂക്കം കിലോക്ക് 11 രൂപ നിരക്കില്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കും. കടകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ കച്ചവടക്കാര്‍ക്ക് അധിക ചെലവില്ലാതെ തിരിച്ചെടുക്കും.

കടകളുടെ ബ്രാന്‍ഡിംഗ് , ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ നിലവില്‍ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും. ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏറ്റവും പ്രധാന ഉല്‍പ്പാദനോപാധിയായ കുഞ്ഞുങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി സംവിധാനമുണ്ടാക്കിയിട്ടുണ്ട്. പൊള്ളാച്ചിയിലെ ബ്രീഡര്‍ ഫാമില്‍ നിന്നും പ്രതിദിനം 5000 ത്തിലധികം എ.പി 95 ഇനത്തിലെ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് പ്രതിദിനം 15 ,000 വെന്‍കോബ് കുഞ്ഞുങ്ങള്‍ കൂടി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന രീതിയില്‍ ബ്രീഡര്‍ ഫാം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കൂടാതെ മറ്റു കര്‍ഷകര്‍ക്കാവശ്യമായ കുഞ്ഞുങ്ങളെ ഗുണനിലവാരം ഉറപ്പാക്കി ലഭ്യമാക്കാനും ബ്രീഡര്‍ കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്.

ന്യായവിലക്ക് കോഴിയിറച്ചി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും. കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ പങ്കെടുക്കും.

ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരപ്പെടുത്തുക. കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മഗിരി ഡവലപ്മന്റെ് സൊസൈറ്റിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കടകളില്‍ 87 രൂപക്കും 90 രൂപക്കും ഇടയില്‍ കോഴികളെ ജീവനോടെയും 140-150 രൂപ നിരക്കില്‍ കോഴിയിറച്ചിയും വര്‍ഷം മുഴുവന്‍ ലഭ്യമാക്കും. കമ്പോളവില താഴുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. ഇറച്ചിക്കോഴി വളര്‍ത്തലിന് കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കാന്‍ സൊസൈറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. കര്‍ഷകന് ന്യായമായ ലാഭം ഉറപ്പാക്കുന്ന തരത്തില്‍ ഉല്‍പാദനമേഖലയില്‍ ഇടപെടും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബ്രോയ്‌ലര്‍ മേഖലയിലെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും എക്‌സിബിഷനും ഇന്ന് നടക്കും.

Malappuram
English summary
Chief Minister Pinarayi Vijayan will inaugurate Kerala Chicken project on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X