മൂത്തശ്ശി ക്രൂരമായി പീഡിപ്പിച്ച കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി, സഹോദരന് പഠനവും നിഷേധിച്ചതായും റിപ്പോര്‍ട്ട്
മലപ്പുറം: കാളികാവ് പൂങ്ങോട് മൂന്നുവയസ്സുകാരിയെ മുത്തശ്ശി പീഡിപ്പിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് കുട്ടികളെയും മാതാവിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കോളനിക്കാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മാതാവിനെയും നാല് കുട്ടികളെയും മലപ്പുറം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അവിടെ നിന്ന് വലിയ രണ്ട് കുട്ടികളെ രണ്ടത്താണിയിലെ ചില്‍ഡ്രന്‍സ് ഹോമിലേക്കും ചെറിയ കുട്ടിയെയും മാതാവിനെയും തവനൂരിലെ മഹിളാ മന്ദിരത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ കുട്ടിയെ മലപ്പുറം ശിശു സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സക്കും വിധേയമാക്കി. ശാരീരികമായി നേരിയ വൈകല്യമുള്ള കുട്ടിക്ക് കടുത്ത പോഷകക്കുറവുള്ളതായി വ്യക്തമായിട്ടുണ്ട്.

കാത്സ്യത്തിന്റെ കുറവ് മൂലമാണ് കാലിന് വളവ് വന്നതെന്നാണ് വ്യക്തമാകുന്നതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.അതേസമയം മൂന്നര വയസ്സുകാരിയെ കാലങ്ങളായി ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയമാക്കിയിട്ടും കുട്ടിയുടെ ആരോഗ്യ പ്രശ്‌നത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും അധികൃതരും ഇതുവരെ ഒന്നും അറിഞ്ഞില്ലെന്നത് ഏറെ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്.
ക്രൂരമായി പീഡനത്തിനരയായ പൂങ്ങോട്ടെ മൂന്ന് വയസ്സുകാരിയുടെ സഹോദരന് രക്ഷിതാക്കാള്‍ വിദ്യാഭ്യാസവും നിഷേധിച്ചു. കുട്ടിയുടെ സഹോദരന്‍ നസ്ബീറിനാണ് (9) സ്‌കൂള്‍ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നത്. വണ്ടൂരിനടുത്ത് കുറ്റിയിലെ ബദല്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നുവെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നസ്ബീര്‍ പഠനം നിര്‍ത്തി.
തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ പഠനത്തിന് വിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറ് വയസ്സുകാരന്‍ സാനുവിനെയുംമ സ്‌കൂളിലോ അംഗണ്‍വാടിയിലോ അയച്ചിട്ടില്ല. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബം നാട്ടുകാരുടെ കനിവിലാണ് കഴിയുന്നത്.












Click it and Unblock the Notifications