മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഹോട്ടലില്‍ ജോലി ബാലവേല: 16കാരനെ മോചിപ്പിച്ചു, ഫാമില്‍ ജോലി ചെയ്ത ഒമ്പതു വയസ്സുകാരിക്കൂം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് ഹോട്ടലില്‍ ജോലി ബാലവേല ചെയ്ത 16കാരനെയും, കോഴിഫാമില്‍ ജോലി ചെയ്ത ഒമ്പതു വയസ്സുകാരിയെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റെ ഇടപെടല്‍ മൂലം മോചനം. മലപ്പുറം ജല്ലയില്‍ ചെറിയ കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായതായി വ്യാജരേഖയുണ്ടാക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഔട്ട് റിച്ച് വര്‍ക്കര്‍ സി ഫാരിസ പറഞ്ഞു. കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ആസാം സ്വദേശിയായ പതിനാറുകാരനെയാണ് ശനിയാഴ്ച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇടപെട്ട് മോചിപ്പിച്ചത്.

<strong>കുന്നത്തൂർ വിശാലാക്ഷിയും രാജീവ് രാജധാനിയും ബിജെപിയില്‍; ഇനിയും നേതാക്കള്‍ വരുമെന്ന് ശ്രീധരന്‍ പിള്ള</strong>കുന്നത്തൂർ വിശാലാക്ഷിയും രാജീവ് രാജധാനിയും ബിജെപിയില്‍; ഇനിയും നേതാക്കള്‍ വരുമെന്ന് ശ്രീധരന്‍ പിള്ള

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ശരണ ബാല്യം പദ്ധതി പ്രകാരം വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ഡ്രൈവിലാണ് ബാലവേല ചെയ്യുന്ന കുട്ടിയെ കണ്ടെത്തിയത്. ബാല വേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യം എന്നിവയില്‍ നിന്നും മുക്തമായ ജില്ല എന്നതാണ് ശരണബാല്യം പദ്ധതിയുടെ ലക്ഷ്യം. ബച്പന്‍ ബചാഓ ആന്തോളന്‍ സേ്റ്ററ്റ് കോഓര്‍ഡിനേറ്റര്‍മാര്‍, ലേബര്‍ ഓഫീസര്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ് പ്രതിനിധി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഔട്ട് റീച്ച് വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുമാസമായി ഹോട്ടല്‍ ജോലി ചെയ്യേണ്ടി വന്ന ബാലനെ മോചിപ്പിച്ചത്.

30-child-155403

ബാലവേലക്കായി കൂട്ടി ജില്ലയില്‍ എത്തിപ്പെടാനുണ്ടായ സാഹചര്യം, കുടുംബ പശ്ചാത്തലം എന്നിവ കണ്ടെത്തുന്നതിന് ആസാം മോറിഗോണ്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടുമെന്ന് ഔട്ട് റിച്ച് വര്‍ക്കര്‍ സി ഫാരിസ അറിയിച്ചു. കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായതായി രേഖയുണ്ടാക്കി നല്‍കുന്ന സംഘം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയിലാണ് തൃക്കലങ്ങോട് പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ ജോലി ചെയ്യുന്ന ഒമ്പതു വയസ്സുകാരി ബാലികയെ പൊലീസ് സഹായത്തോടെ മോചിപ്പിച്ചത്.

Malappuram
English summary
chilren saves from child labour in mallappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X