മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചോലനായ്കരിലെ ആദ്യ ജനപ്രതിനിധി രാജിവയ്ക്കും; ഇനി പോലീസുകാരന്‍, നേട്ടം ഒന്നിന് പിറകെ...

Google Oneindia Malayalam News

മലപ്പുറം: ചോലനായ്കര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധിയാണ് സി സുധീഷ്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21കാരനായ ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ 22നാണ്. ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ സുധീഷ് രാജിവയ്ക്കുമെന്ന് ഉറപ്പായി. പോലീസ് വകുപ്പില്‍ ജോലി കിട്ടിയതോടെയാണിത്. ജോലിയില്‍ പ്രവേശിക്കാനാണ് സുധീഷിന്റെ തീരുമാനം. പരിശീലനത്തിന് വിളിച്ചാല്‍ പുറപ്പെടും.

m

വനത്തോട് ചേര്‍ന്ന് കഴിയുന്നവര്‍ക്കായി പിഎസ്‌സി നടത്തിയ പ്രത്യേക നിയമത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്. റാങ്ക് ലിസ്റ്റില്‍ രണ്ടാനമായിരുന്നു സുധീഷ്. ജോലി ലഭിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് അദ്ദേഹം നേരത്തെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ചത്. 1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വഴിക്കടവ് ഡിവിഷനില്‍ നിന്ന് നിലമ്പൂര്‍ ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

വഴിക്കടവ് അങ്ങാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ കോളനിയിലാണ് സുധീഷിന്റെ വീട്. വഴിക്കടവ് ഡിവിഷന്‍ സംവരണമായതോടെയാണ് സുധീഷ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായത്. കോളനിയില്‍ കുടിവെള്ളമെത്തിക്കുക, കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക, പുഞ്ചക്കൊല്ലി പുഴക്ക് കുറുകെ പാലം നിര്‍മിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി ലഭ്യമാക്കുക, കോളനിയിലേക്ക് റോഡ് വെട്ടുക, വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക എന്ന് സുധീഷ് സത്യപ്രതിജ്ഞയ്ക്ക്് ശേഷം പറഞ്ഞിരുന്നു.

ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ പെട്ടയാളാണ് സുധീഷ്. സുധീഷ് പ്ലസ് ടു വിജയിച്ചിട്ടുണ്ട്. അടുത്ത കാലം വരെ ഗുഹകളില്‍ മാത്രമായിരുന്നു ചോലനായ്ക്കര്‍ താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലര്‍ത്തിവരുന്നവരാണ് ഇവര്‍.

Malappuram
English summary
Sudheesh from Cholanaikkar tribe will resign Nilambur Block Panchayat Membership after get Police job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X