ചാലിയാര്‍ പഞ്ചായത്തില്‍ ഇത്തവണ മല്‍സരം കടുക്കും; ബിജെപിക്ക് വേണ്ടി സിവില്‍ എഞ്ചിനിയര്‍
മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സിവില്‍ എഞ്ചിനിയര്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട പിജി സുമിതയാണ് താമര ചിഹ്നത്തില്‍ ജനവിധി തേടുന്നത്. ഗോപാലന്-വസന്ത ദമ്പതികളുടെ മകളാണ് സുമിത. പട്ടിക വര്‍ഗ സംവരണ വാര്‍ഡ് ആനപ്പാറയാണ്. അവിടെ എല്ലാ പാര്‍ട്ടികളും സ്വാഭാവികമായും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ മല്‍സരിപ്പിക്കുന്നു. എന്നാല്‍ പട്ടിക ജാതി സംവരണ വാര്‍ഡ് അല്ലാത്ത അഞ്ചില്‍ സുമിത മാത്രമാണ് എസ്ടി വിഭാഗത്തില്‍ നിന്നുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് പദവി ഇത്തവണ പട്ടിക ജാതി സംവരണമാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികളെ ഏറെ കുഴക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് സുമിത പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് സുമിത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. തന്റെ പ്രദേശത്തിന്റെ സമഗ്ര വികസനമാണ് സുമിതയുടെ ലക്ഷ്യം.
കുഷ്നര്‍ ഗള്‍ഫിലേക്ക്; സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത, ഖത്തര്‍ ഉപരോധം, ഇറാന് ചര്‍ച്ച
അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു
ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

രണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടി