Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറില്‍ മദ്യപിക്കാനെത്തിയവരും-ജീവനക്കാരും തമ്മില്‍ അടിപിടി, പ്രതികളെ തിരിച്ചറിയാനാകുന്നില്ല, വട്ടംകറങ്ങി പോലീസ്!

മലപ്പുറം: ബാറില്‍ മദ്യപിക്കാനെത്തിയവരും-ജീവനക്കാരും തമ്മില്‍ അടിപിടിയുണ്ടായതിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസും വട്ടംകറങ്ങി. പ്രതികള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പോലീസും കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ചങ്ങരംകുളത്തെ സ്വകാര്യ ബാറില്‍ മദ്യപിക്കാനെത്തിയ പൊന്നാനി സ്വദേശികള്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവരും ബാര്‍ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് നിന്ന് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് പരുക്കേറ്റതും മദ്യപിച്ചിരുന്നതും പോലീസിന് വയ്യാവേലിയായി. പരുക്കേറ്റവരെ പോലീസ് തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതോടെ സംഘത്തിലെ കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത് പോലീസിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഘം ഏറെ നേരം കഴിഞ്ഞാണ് ആശുപത്രി പരിസരത്ത് നിന്ന് മടങ്ങിയത്.

Bar

ദിവസങ്ങള്‍ക്കു മുമ്പു പെരിന്തല്‍മണ്ണയിലെ ബാറില്‍ നിന്നും മദ്യപിക്കുന്നു കസേരക്കുവേണ്ടിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തിലെ പ്രതിയെ പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. താന്‍തന്നെയാണ് കൊലനടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പെരിന്തല്‍മണ്ണ പട്ടാമ്പിറോഡിലെ സബ്രീന ബാറിന് സമീപത്താണ് സംഭവം.

പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ് (27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചു പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരാള്‍ കുത്തേറ്റു ചികിത്സയിലാണ്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ് (37) ആണ് കുത്തേറ്റു മരിച്ചത്.

കഴിഞ്ഞദിവസം സബ്രീന ബാറില്‍ വച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് റോഡില്‍ വച്ച് പ്രതി ഇരുവരെയും കുത്തിയത്. ചോദ്യം ചെയ്യലില്‍ സ്വയം കുറ്റം ചെയ്തതായി സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം (27) അപകടനില തരണം ചെയ്തുവരുന്നു. ബോധം തെളിഞ്ഞതോടെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിട്ടുണ്ട്. ഇയാളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യും.

ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. സംഭവദിവസം പുലര്‍ച്ചെയോടെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പ്രതിയെ തിരിച്ചറിയല്‍ പരേഡിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പട്ടാമ്പിറോഡിലെ സബ്രീന ബാറിന് സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇസ്ഹാഖ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മരിച്ചത്. ബാറില്‍ മദ്യപിക്കുന്നതിനിടെ കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘവുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ ഇവരെ എല്ലാവരെയും ബാറില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് റോഡില്‍ വെച്ചാണ് കത്തിക്കുത്തേറ്റത്. വയറില്‍ പരിക്കുകളോടെയാണ് ഇരുവരെയും മൗലാന ആശുപത്രിയിലാക്കിയത്. സി.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകീട്ട് ഖബറടക്കി.

ജിദ്ദയില്‍ നിന്നും നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് ഇസ്ഹാഖ് കൊല്ലപ്പെട്ടത്. ഐഷാബിയാണ് മാതാവ്. ഭാര്യ: ഹസ്നത്ത്. മക്കള്‍: ജിഹ ഫാത്തിമ, ആയിഷ ജല്‍വ, ജില്‍ബ, മുഹമ്മദ് അയാന്‍. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ജൂബിലി സ്വദേശികളുള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേ സമയം കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും പെരിന്തല്‍മണ്ണ സി.ഐ. പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+