ഗ്രാമസഭയില്‍ കൂട്ടത്തല്ല്; അടികൊണ്ട് നിലത്തു വീണ് ചിലര്‍, തല പൊട്ടി... 8 പേര്‍ ചികില്‍സ തേടി
മലപ്പുറം: ഗ്രാമസഭാ യോഗത്തിനിടെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. യോഗ മിനുട്ട്‌സ് കീറിയെറിഞ്ഞു. പഴയ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച ചോദ്യമാണ് തര്‍ക്കത്തിലേക്കും അടിപിടിയിലേക്കും നയിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് സംഭവം. പഞ്ചായത്തംഗം അരിമ്പ്ര മോഹനന്റെ നേതൃത്വത്തിലാണ് ഗ്രാമസഭ വിളിച്ചത്.

കുഴിക്കര കോളനി റോഡ് വിഷയം യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡാണിത്. ചോദ്യം ഉന്നയിച്ച വ്യക്തിയെ കൈകാര്യം ചെയ്യാന്‍ മെംബര്‍ ആവശ്യപ്പെട്ടു എന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ ഗ്രാമസഭാ യോഗം കഴിയാറായ വേളയിലാണ് ചിലര്‍ പഴയ പദ്ധതികള്‍ സംബന്ധിച്ച് ചോദ്യമുന്നയിച്ചതെന്നും മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മെംബര്‍ മോഹനന്‍ പറയുന്നു.
മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ
ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം
വാര്‍ഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. മിനുട്‌സ് കീറി. ഇത് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്നും മെംബര്‍ പറയുന്നു. കൂട്ടത്തല്ലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. 67കാരനായ ഉണ്ണി മമ്മതിന് തലയ്ക്കാണ് പരിക്ക്. സിപിഎം പ്രാദേശിക നേതാക്കളും പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സ തേടി.
സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications