അര്‍ദ്ധരാത്രിയില്‍ പിവി അന്‍വര്‍ ആദിവാസി കോളനിയില്‍; നാട്ടുകാര്‍ തടഞ്ഞു, യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം
നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയിലാണ് സംഭവം. അര്‍ദ്ധ രാത്രിയില്‍ എംഎല്‍എ ഉള്‍ഗ്രാമത്തിലെ ആദിവാസി കോളനിയില്‍ എത്തുകയായിരുന്നെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞതിനെ പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. എല്‍എല്‍എയുടെ രാത്രി സന്ദര്‍ശനം ദുരുദ്ദേശത്തോടെയാണെന്നാണ് ആരോപണം.

സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പിവി അന്‍വർ നൽകിയ പരാതിയെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫുകാര്‍ പ്രതിഷേധിച്ചു.
അതേസമയം, താന്‍ അപ്പന്‍കാപ്പ് കോളനിയില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രദേശത്ത് എത്തിയത്. തനിക്ക് നേരെ വധ ശ്രമമാണ് നടന്നതെന്നും ഇതിന് പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നെ ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications