മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളജിലേക്ക് പോയ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍, സംഭവം മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിദ്യാര്‍ത്ഥിയെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ അംശക്കച്ചേരി മാക്കോത്തുവളപ്പില്‍ കുട്ടപ്പന്റെ മകന്‍ ഷിബിന്‍ദാസ് (21) ആണ് മരിച്ചത്. രാവിലെ ഒമ്പതര മണിയോടെ എടപ്പാള്‍ ചുങ്കം ഗോവിന്ദ ടാക്കീസിന് സമീപം എസ് ബി ഐ ടൗണ്‍ ബ്രാഞ്ച് കെട്ടിടത്തിനു പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷിബിന്‍ദാസ് വൈകീട്ട് അഞ്ചു മണിയോടെ താന്‍ വരാന്‍ വൈകുമെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. തവനൂര്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഷിബിന്‍ദാസിന്റെ മാതാവ് സുലോചന. സഹോദരങ്ങള്‍: സുബിന്‍ദാസ്, സുനില്‍കുമാര്‍. ചങ്ങരംകുളം എസ് ഐ എം ബാബുരാജ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

shibin-15494

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മൈലാടി തൊണ്ടിയന്‍ മറിയുമ്മയുടെ മകന്‍ റിദ്വാന്‍ (വില്ല്യാപ്പു-26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ (ഫെബ്രുവരി) ഒന്നിന് അകമ്പാടത്ത് ഫുട്ബോള്‍ മല്‍സരം കാണാന്‍ പോകുന്നതിനിടെ മഹാഗണിക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുഷുമ്ന നാഡിക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലായിരിക്കേ ഇന്നലെ (ചൊവ്വ) രാത്രി പത്തരയോടെയാണ് മരണം. സഹോദരന്‍: റിന്‍ഷാദ്. ഖബറടക്കം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധാനാഴ്ച മൈലാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

Malappuram
English summary
college student found dead in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X