മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലിയാര്‍ പുഴയില്‍ അധ്യാപകന്‍ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ശക്തമായ തെരച്ചിലിനൊടുവില്‍

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. മയിലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നജീബിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. പിതാവും ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുളിക്കാന്‍ ഇറങ്ങിയത്. ഇവരെ രണ്ട് പേരെയും പുഴയില്‍ മീന്‍ പിടിച്ച്‌കൊണ്ടിരുന്നവര്‍ രക്ഷപ്പെടുത്തി.

തൊഴിലില്ലാത്തവര്‍ക്ക് ഓരോ മാസവും 3016 രൂപ വീതം... വമ്പന്‍ പ്രഖ്യാപനം; കെസിആര്‍ തന്ത്രമോതൊഴിലില്ലാത്തവര്‍ക്ക് ഓരോ മാസവും 3016 രൂപ വീതം... വമ്പന്‍ പ്രഖ്യാപനം; കെസിആര്‍ തന്ത്രമോ

നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെടുക്കാനായത്. അഗ്‌നിരക്ഷാസേനയും പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കഴിഞ്ഞ ദിവസം പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെയും കാണാതായിരുന്നു.

aa

ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരെയാണ് കടലില്‍ കാണാതായത്. വെള്ളിയാഴ്ച്ച മീന്‍ പിടിക്കാന്‍ പോയ
ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു.ഒരു ദിവസത്തേക്ക് മാത്രമായി കടലില്‍ പോകുന്ന ചെറിയ വള്ളമായിരുന്നു ഇവരുടേത്. അധിക ദിവസം കടലില്‍ തങ്ങാനുള്ള സംവിധാനങ്ങളൊന്നും ഇവരുടെ കയ്യിലില്ലെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.

 രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍ രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍

Recommended Video

cmsvideo
Dulquer salman's gift to minnal murali tovino | Oneindia Malayalam

Malappuram
English summary
College teacher drowns in Malappuram Chaliyar river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X