'സാരല്യ ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയാഞ്ഞിട്ടാ'; യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറുപടിയുമായി പിവി അൻവർ
മലപ്പുറം; എടക്കര ബൈപ്പാസ് സംബന്ധിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാമർശത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. ബൈപ്പാസിന്റെ നിർമ്മാണത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി പൊതുമരാമത്ത് വകുപ്പ് 2.30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കൊണ്ട്,സ്പെഷ്യൽ സാങ്ങ്ഷൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും നാടിന്റെ സ്വപ്നമായ എടക്കര ബൈപ്പാസ് പദ്ധതിയ്ക്ക് തടയിടാൻ ശ്രമിച്ചവർക്ക് പദ്ധതി യാഥാർത്ഥ്യമാകുന്നതിനെ ഇന്നും മാനസികമായി അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അൻവർ കുറ്റപ്പെടുത്തി.ഇത് സംബന്ധിച്ച് പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

എടക്കരയിലെ ജനങ്ങളോടാണ്
"എടക്കര ബൈപ്പാസ് എന്നൊന്നില്ല.
ഒരു രേഖകളും അനുമതിയും ഇല്ല.പഞ്ചായത്തിൽ ഒരു അപേക്ഷ പോലുമില്ല."എടക്കര ബൈപ്പാസിനെ സംബന്ധിച്ച് പ്രിയപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം എടക്കരയിലെ ഒരു കൺവെൻഷനിൽ പറഞ്ഞ കാര്യങ്ങളാണിത്..ഇനി പറയാനുള്ളത് എടക്കരയിലെ ജനങ്ങളോടാണ്..
വെറുതെ 4 പേരുടെ ഭൂമിയിൽ കൂടി വഴി വെട്ടി നടത്തിയ പ്രഹസനമല്ല ഇത്.എടക്കരയുടെ വികസനം യാഥാർത്ഥ്യമാകണമെങ്കിൽ,എടക്കര ബൈപ്പാസ് വന്നേ പറ്റൂ.ഈ ആവശ്യം ഉന്നയിച്ച് എന്നെ സമീപിച്ച എടക്കരയിലെ ജനങ്ങളോളും വ്യാപാരി സമൂഹത്തിനോടും എനിക്ക് പ്രതിബദ്ധതയുണ്ട്.

തുരങ്കം വെയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്
നമ്മുടെ ബൈപ്പാസിന്റെ നിർമ്മാണത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി പൊതുമരാമത്ത് വകുപ്പ് 2.30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കൊണ്ട്,സ്പെഷ്യൽ സാങ്ങ്ഷൻ ഉത്തരവിറക്കിയിട്ടുണ്ട്.
18/02/2021-ൽ ഇതിനായി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ നമ്പർ ഇവിടെ ചേർക്കുന്നു.
G.O.(RT.No.251/2021/PWD
എടക്കര ബൈപ്പാസ് ഈ നാടിന്റെ സ്വപ്നമാണ്.അതിനെ തടയിടാൻ ശ്രമിച്ചവർക്ക് പദ്ധതി യാഥാർത്ഥ്യമാകുന്നതിനെ ഇന്നും മാനസികമായി അംഗീകരിക്കാൻ കഴിയുന്നില്ല.അത്രമാത്രം ഈ റോഡിന്റെ വികസനത്തെ തുരങ്കം വയ്ക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ട്.

യാഥാർത്ഥ്യമാകും
ആരൊക്കെ എതിർത്താലും ഈ ബൈപ്പാസ് പദ്ധതി നടപ്പിലാവും.എടക്കര ജനതയ്ക്ക് ഞാൻ നൽകുന്ന വാക്കാണിത്.ഇവരൊക്കെ ഉന്നയിക്കുന്ന അതേ ശൂന്യതയിൽ നിന്ന്,ഇവിടെ വരെ കാര്യങ്ങൾ എത്തിക്കാൻ അറിയുമെങ്കിൽ,എടക്കര ബൈപ്പാസ് യാഥാർത്ഥ്യമാവുക തന്നെ ചെയ്യും.
നിങ്ങൾക്കൊപ്പം ഈ വിഷയത്തിൽ ഞാനുണ്ട്.
ഇനി എതിർ സ്ഥാനാർത്ഥിയോടാണ്..
ഗിമ്മിക്ക് കാട്ടൽ പി.വി.അൻവറിന്റെ പണിയല്ല.അത് നിങ്ങളുടെ മുഖമുദ്രയാണ്."ഭരണാനുമതി"എന്നാൽ എന്താണെന്ന ബോധ്യം ഉണ്ടാകുമെന്ന് കരുതുന്നു.

പോട്ടെ, സാരല്യ
നാട്ടിൽ വരുന്ന വികസനങ്ങൾക്ക് പാര വയ്ക്കുന്നതാണ് ആദർശ്ശമെങ്കിൽ,ആ ആദർശക്കുപ്പായം എനിക്കാവശ്യമില്ല.അങ്ങയുടെ നേതാവായ ശ്രീ.വി.എം.സുധീരനൊപ്പം പാതാറിലെ ദുരന്തഭൂമിയിൽ എത്തിയപ്പോൾ,സ്വന്തം പാർട്ടിയുടെ ബൂത്ത് പ്രസിഡന്റ് മാധ്യമങ്ങളുടെ മുൻപിൽ വച്ച് വിളിച്ച് പറഞ്ഞത് ഇടയ്ക്കൊക്കെ ഒന്നോർക്കുന്നത് നല്ലതാണ്..
പോട്ടേ..സാരല്യ..!!ഈ നാട്ടിൽ നടക്കുന്നതൊന്നും അങ്ങ് അറിയാത്തോണ്ടാ..അത് കൊണ്ടാണല്ലോ..പാതാറിൽ വച്ച് തല താഴ്ത്തി ഇരിക്കേണ്ടി വന്നത്..
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications