മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനി മണ്ഡലത്തിലെ എടപ്പാളിലെ ബൂത്ത് 118ല്‍ അമ്പധിലധികം കംപാനിയന്‍ വോട്ടുകളില്‍ തിരിമറിയെന്ന്, അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍പ്പെട്ട എടപ്പാള്‍ പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 118 ല്‍ വ്യാപകമായ രീതിയില്‍ കംപാനിയന്‍ വോട്ട് നടന്നതായി മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ഇടുക്കിയിലെത്തുന്നവർ ഇനി വിശന്നിരിക്കേണ്ട; വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നു
...

പരസഹായം ആവശ്യമില്ലാത്തവരെയും കാഴ്ച ശക്തിയുള്ളവരെയും കൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അമ്പതിലധികം ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയതായും ഇത് അന്വേഷണ വിധേയമാക്കണമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. എടപ്പാള്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യോഗത്തില്‍ റഫീഖ് പിലാക്കല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് തൊഴുത്തിങ്ങല്‍, കാളമ്പ്ര കുഞ്ഞി ബാവ, എന്‍.വി. അബൂബക്കര്‍, എം.പി. റസാഖ്, ടി.പി. സുലൈമാന്‍, കെ. ഇസ്മയില്‍ പ്രസംഗിച്ചു.

Vote

അതേസമയം മുസ്ലിംലീഗിനെതിരായ കള്ളവോട്ട് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ആരോപണ വിധേയനായയാള്‍ രണ്ട് വോട്ട് ചെയ്തിട്ടുണ്ടോ, അവിടത്തെ യു.ഡി.എഫ് - എല്‍.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെയും പ്രിസൈഡിങ് ഓഫീസറുടെയും നിലപാട് എന്തായിരുന്നു, ലീഗുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്നും മജീദ് പറഞ്ഞു.

കള്ളവോട്ടിനെ ന്യായീകരിക്കുന്ന സി.പി.എം നിലപാടല്ല ലീഗിന്റേത്. ജനാധിപത്യത്തെ മറികടക്കുന്ന ഒരു നിലപാടിനോടും ലീഗിന് യോജിപ്പില്ല. കള്ളവോട്ടെങ്കില്‍ നിയമാനുസൃത നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി തടസം നില്‍ക്കില്ല. സംഭവം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കള്ളവോട്ട് ചെയ്തയാള്‍ ലീഗുകാരനാണോ എന്നതും അറിയില്ല. ഗുരുതര ആരോപണങ്ങളും അസ്വാഭാവിക വോട്ട് നിലയുമുള്ളയിടങ്ങളില്‍ റീപോളിങ് വേണോയെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ. റീ പോളിങ് വേണമെന്നാണ് തീരുമാനമെങ്കില്‍ ലീഗ് അതിനെതിരല്ലെന്നും മജീദ് പറഞ്ഞു.

കാസര്‍കോട്ടെ ഉദുമയിലും കണ്ണൂരിലെ കല്യാശേരിയിലുമാണ് എല്‍.ഡി.എഫ് ലീഗിനെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ത്തിയത്. ഉദുമയിലെ കല്ലിങ്കല്‍ ജി.യു.പി സ്‌കൂളിലേത് കള്ളവോട്ടല്ലെന്ന് വ്യക്തമായതായി മജീദ് പറഞ്ഞു. ഐ.ഡി കാര്‍ഡിന്റെ ഫോട്ടോ കോപ്പിയുമായെത്തിയ സ്ത്രീയെ ഇരു മുന്നണിയിലെയും ബൂത്ത് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ തടസ്സവാദമുന്നയിച്ചതോടെ ചെറിയ ബഹളമുണ്ടായി. പിന്നീട് ഒറിജിനല്‍ കാര്‍ഡ് കൊണ്ടുവന്ന് വോട്ട് രേഖപ്പൈടുത്തിയെന്നും മജീദ് പറഞ്ഞു.

Malappuram
English summary
Companion vote issue in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X