സൂക്ഷിച്ചോ... ആപ്പുകൾ ആപ്പിലാക്കും നിങ്ങളെ... കടമെടുത്ത യുവാവിന് കിട്ടിയത് മോർഫ് ചെയ്ത ചിത്രങ്ങള്‍...
സൂക്ഷിച്ചോ... ആപ്പുകൾ ആപ്പിലാക്കും നിങ്ങളെ... കടമെടുത്ത യുവാവിന് കിട്ടിയത് മോർഫ് ചെയ്ത ചിത്രങ്ങള്‍...
മലപ്പുറം: അനധികൃത മൊബൈൽ ആപ് വഴി വായ്പ എടുത്ത യുവാവിനെ ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടാൻ ശ്രമിച്ചതിന് എതിരെ പരാതി. തിരൂർ കട്ടച്ചിറ സ്വദേശിയാണ് തിരൂർ പോലീസിൽ പരാതി നൽകിയത്.
സംഭവം നടക്കുന്നത് ഇങ്ങനെ ;-

കഴിഞ്ഞ 17 - നായിരുന്നു സംഭവം നടന്നത്. 17 - ന് യുവാവ് സ്മോൾ ലോൺ എന്ന മൊബൈൽ ആപ് വഴി 3000 രൂപ കടം എടുത്തിരുന്നു. പ്രോസസിങ് ചാർജ് കഴിച്ച് 2150 രൂപയാണ് നൽകിയത്. പറഞ്ഞ സമയത്ത് തന്നെ തിരിച്ചടച്ചതോടെ ആവശ്യപ്പെടാതെ തന്നെ ഇവർ വീണ്ടും 2980 രൂപ വീണ്ടും നൽകി.
എന്നാൽ, നൽകിയ തുക വേണ്ടെന്ന് കാണിച്ച് ഇവർ നൽകിയ വാട്സാപ് നമ്പർ വഴി മറുപടി അയച്ചിട്ടും പ്രതികരണം നൽകിയില്ല. തുടർന്ന് ഈ നമ്പറിൽ വിളിച്ചപ്പോൾ ഗുജറാത്തിലുള്ള ഒരാൾ ആണ് ഫോൺ എടുത്തത്. എന്നാൽ, അയാൾ വാട്സാപ് ഉപയോഗിക്കാറില്ല എന്നാണ് പറഞ്ഞത്. പിന്നീട് കഴിഞ്ഞ 24 - ന് പണം തിരികെ ആവശ്യപ്പെട്ട് പല നമ്പറിൽ നിന്നും ഇയാളെ ഫോൺ വിളിക്കാൻ തുടങ്ങി.
2980 തിരിച്ചു നൽകാമെന്ന് അറിയിച്ചപ്പോൾ 5000 രൂപ നൽകണമെന്ന് പറഞ്ഞ് അവർ ഭീഷണി ഉയർത്തുകയായിരുന്നു. എന്നാ, നൽകില്ലെന്ന് പറഞ്ഞതോടെ യുവാവിന്റെ ഫോണിൽ സേവ് ചെയ്ത നമ്പറുകളിലേക്ക് വാട്സാപ് വഴി യുവാവിന്റെ തന്നെ മോർഫ് ചെയ്ത് അശ്ലീലമാക്കിയ ഫോട്ടോ അയയ്ക്കാൻ തുടങ്ങി. ഇതിനിടെ യുവാവ് ഇവർക്ക് 3000 രൂപ തിരിച്ചയച്ചു കൊടുത്തിരുന്നു. എന്നാൽ വീണ്ടും 5000 വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുകയാണ്. ഇതോടെ യുവാവ് തിരൂർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. അതേസമയം, ഇത്തരത്തിൽ ആപ് വഴി ലോണെടുത്ത് അഞ്ചിലേറെ പേർ തിരൂർ സ്റ്റേഷൻ പരിധിയിൽ മാത്രം ഉണ്ട്.
ഇതിന് പിന്നിലെ കാരണം എന്താകും;
ഫോണിൽ ഡൗൺലോഡ് ചെയ്തെടുക്കുന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നൽകുന്ന പെർമിഷനുകളാണ് ഫോണിലെ വിവരങ്ങൾ ചോർത്തുന്നതെന്ന് പൊലീസ് പറയുന്നു. ആർ ബി ഐ യുടെ ഒരു ലൈസൻസും ഇല്ലാതെയാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തനം. ഒരാഴ്ചയ്ക്കകം തിരിച്ചടവുള്ള ചെറിയ വായ്പ മുതൽ 6 മാസം വരെ സമയം നൽകുന്ന വലിയ വായ്പകൾ വരെ ഇവർ നൽകുന്നുണ്ട്. ആധാർ കാർഡും ഫോട്ടോയും മാത്രമാണ് ആവശ്യം. 30 ശതമാനം വരെ പ്രോസസിങ് ചാർജും 40 ശതമാനം വരെ പലിശയും ഈടാക്കും. ജില്ലയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർ ഏറെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications