മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു, പോലീസ് റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റിയില്‍ പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിലുള്ള വിരോധത്താലാണ് മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ പൊതുപ്രവര്‍ത്തകനെ അസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതെന്നാണ് പരാതി. വിഷയത്തില്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തള്ളി.


മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് പരാതിയില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തിരൂര്‍ എടക്കുളം സ്വദേശി മൊയ്തീന്‍ തിരൂര്‍ എസ് ഐക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ തിരൂര്‍ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കി. എന്നാല്‍ കേസ് അന്വേഷിച്ചത് തിരൂരിലെ സിവില്‍ പോലീസ് ഓഫീസറാണ്. ഡി.വൈ.എസ്.പിയോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ സിവില്‍ പോലീസ് ഓഫീസര്‍ അന്വേഷിച്ചത് പോലീസ് മാന്വലിനോ നടപടി ക്രമങ്ങള്‍ക്കോ ഇണങ്ങുന്നതല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

arrested-08-1

അന്വേഷണത്തില്‍ സ്വാഭാവിക നീതി ഉറപ്പാക്കിയിട്ടില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിക്കാരനെ കണ്ടതായോ മൊഴിയെടുത്തതായോ അന്വേഷണ റിപ്പോര്‍ട്ടിലില്ല. പൊതുപ്രവര്‍ത്തകനെ അസമയത്ത് വീടുകയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യകതയെകുറിച്ച് റിപ്പോര്‍ട്ട് നിശബ്ദമാണ്. റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് പരാതിയില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അസമയത്ത് നടന്ന അറസ്റ്റില്‍ അനിവാര്യമായിരുന്നോ എന്നും പരിശോധിക്കണം. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. കേസ് ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് വിളിക്കും. പോലീസ് റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ തിരൂര്‍, കല്‍പ്പകഞ്ചേരി പോലീസ് സേ്റ്റഷനുകളിലെ നാലു കേസുകളില്‍ പ്രതിയാണെന്ന് പറയുന്നു. തിരുനാവായ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഡ്യൂട്ടിയില്‍ തടസ്സപ്പെടുത്തി എന്ന കേസു പ്രകാരമാണ് പരാതിക്കാരനെ അറസ്റ്റു ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എതിര്‍കക്ഷികളായ പോലീസുകാര്‍ അന്വേഷിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അവാസ്തവമാണെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.

Malappuram
English summary
complaint against police officer in on public worker's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X